Site icon Fanport

ഏഷ്യൻ കപ്പ് വരെ സ്റ്റിമാചിന്റെ കരാർ നീട്ടും

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗൊർ സ്റ്റിമാചിന്റെ കരാർ ഇന്ത്യ പുതുക്കും. ഇന്നലെ നടന്ന എ ഐ എഫ് എഫ് ടെക്നിക്കൽ കമ്മിറ്റി കരാർ നീട്ടാനുള്ള നിർദ്ദേശം മുന്നോട്ടുവെച്ചു. അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പ് ടൂർണമെന്റ് വരെ ആകും കരാർ നീട്ടുക. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രകടനങ്ങൾ വിലയിരുത്തി ആകും അതിന് അപ്പുറമുള്ള കാര്യങ്ങൾ തീരുമാനിക്കുക.

ഇന്ത്യ

സ്റ്റിമാചിന്റെ ഇന്ത്യയുമായുള്ള കരാർ ഈ മാസത്തോടെ അവസാക്കാൻ ഇരിക്കുകയാണ്. പുതിയ കമ്മിറ്റി നിലവിൽ വരാൻ വൈകിയത് കൊണ്ടായിരുന്നു കരാർ ചർച്ചകൾ വൈകിയത്. ഇപ്പോൾ സ്റ്റിമാചിൽ തന്നെ വിശ്വാസം അർപ്പിക്കാൻ ആണ് ഇന്ത്യയുടെ തീരുമാനം. വരും ദിവസങ്ങൾ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. ഏഷ്യാ കപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ നടത്തിയ മികച്ച പ്രകടനമാണ് സ്റ്റിമാചിന് അനുകൂലമായത്

Exit mobile version