ഉസ്മാൻ ആഷിഖ് ഇനി ഗോകുലം എഫ് സി ജേഴ്സിയിൽ

- Advertisement -

ഒറ്റപ്പാലത്തിന്റെ സ്വന്തം ഫോർവേഡ് ഉസ്മാൻ ആഷിഖ് ഇനി ഗോകുലം എഫ് സി ജേഴ്സിയിൽ. ഐ ലീഗിന് വേണ്ടി തയ്യാറാകുന്ന ഗോകുലം എഫ് സി ആക്രമണ നിരയിലേക്കാണ് ഉസ്മാൻ ആഷിഖ് എത്തിയിരിക്കുന്നത്. സെവൻസ് ഫുട്ബോൾ മൈതാനങ്ങളിൽ ഗോൾ മഴ തീർത്ത അവസാന സീസണിൽ നിന്ന് മാറി ഉസ്മാനെ വീണ്ടും പുൽ മൈതാനങ്ങളിൽ കാണാം ഫുട്ബോൾ ആരാധകർക്ക്.

ഒറ്റപ്പാലം സ്വദേശിയാണ് ഉസ്മാൻ ആഷിഖ്. 2011 സീസണിൽ വിവാ കേരളയിൽ യുവതാരമായി എത്തിയ ഉസ്മാൻ ആഷിഖിനെ കേരളത്തിൽർ ഏറ്റവും മികച്ച യുവ ടാലന്റുകളിൽ ഒന്നായായിരുന്നു കണക്കാക്കിയിരുന്നത്. വിവ കേരളയുടെ അവസാനം വരെ‌ വിവയിൽ ഉണ്ടായിരുന്ന ഉസ്മാൻ ആഷിഖ് അതിനു ശേഷം യുണൈറ്റഡ് സ്പോർട്സിലും പൂനെ എഫ് സിയിലും മുഹമ്മദൻസിലും കളിച്ചു. ചെന്നൈ സിറ്റി എഫ് സിക്ക് വേണ്ടിയും അടുത്തിടെ ഉസ്മാൻ ബൂട്ടു കെട്ടിയിരുന്നു.

വിവാ കേരളയിൽ ഉണ്ടായിരുന്നപ്പോൾ തന്റെ പരിശീലകനായിരുന്ന ബിനോ ജോർജ് സാറിന്റെ കീഴിൽ തന്നെ വീണ്ടും എത്തുകയാണ് ഉസ്മാൻ ആഷിഖ് ഇപ്പോൾ. സെവൻസ് ലോകത്തിനും ബ്ലാക്ക് & വൈറ്റ് ആരാധകർക്കും ഉസ്മാൻ ആഷിഖിനെ നഷ്ടമാകുമെങ്കിലും ഉസ്മാൻ ദേശീയ ഫുട്ബോളിൽ സജീവമാകണമെന്നു തന്നെയാണ് ആരാധകരും ആഗ്രഹിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement