ഇന്ത്യൻ അരങ്ങേറ്റത്തിൽ വിജയ തിളക്കവുമായി ആഷിഖ് കുരുണിയൻ

മലയാളികളായ ഇന്ത്യയ്ക്ക് വേണ്ടി ജേഴ്സി അണിഞ്ഞവരുടെ പട്ടികയിലേക്ക് ഇനി മലപ്പുറത്തെ യുവതാരം ആഷിഖ് കുരുണിയനും ഉണ്ട്. ഇന്ന് തായ്‌വാനെതിരെ ഇറങ്ങിയ ഇന്ത്യൻ നിരയിൽ ആദ്യ ഇലവനിൽ ഇടം കിട്ടിയില്ല എങ്കിലും ആഷിഖിന്റെ അരങ്ങേറ്റ വേദിയാക്കി മുംബൈയെ മാറ്റാൻ കോൺസ്റ്റന്റൈൻ മറന്നില്ല. 50ആം മിനുട്ടിൽ നർസാരിയെ പിൻവലിച്ചാണ് ആഷിഖിനെ കോൺസ്റ്റന്റൈൻ ഇറക്കിയത്.

65ആം മിനുട്ടിൽ മികച്ചൊരു അവസരം സൃഷ്ടിക്കാനും ആഷികിന് ഇന്ന് കഴിഞ്ഞു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇന്ത്യ ഇന്ന് വിജയിച്ചത്. നീണ്ട ഇടവേളയ്ക്കു ശേഷം രണ്ട് മലയാളി താരങ്ങൾ ഇന്ത്യക്കായി കളത്തിൽ ഇറങ്ങുന്നതും ഇന്ന് കണ്ടു. വിനീതിനെ കോൺസ്റ്റന്റൈൻ തഴയാൻ തുടങ്ങിയത് മുതൽ അനസ് എടത്തൊടിക മാത്രമായിരുന്നു ഇന്ത്യൻ ടീമിലെ മലയാളി സാന്നിദ്ധ്യം. 2017 ഏപ്രിലിൽ അനസ് അരങ്ങേറ്റം നടത്തിയതിന് ശേഷമുള്ള ദേശീയ ആദ്യ മലയാളി അരങ്ങേറ്റൻ കൂടിയാണിത്.

ഇന്റർ കോണ്ടിനന്റൽ കപ്പ് അവസാനിക്കും മുമ്പ് തന്നെ ആഷിഖ് ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിദ്ധ്യമായി മാറുമെന്ന് പ്രത്യാശിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഛേത്രി ഗോൾ സ്കോറിംഗ് റെക്കോർഡിൽ ലോകത്തെ ആദ്യ ഇരുപതിൽ
Next articleലീഡ്സില്‍ ലീഡ് നോട്ടമിട്ട് ഇംഗ്ലണ്ട്