Site icon Fanport

“ഏഷ്യൻ കപ്പ് തന്നെ മെച്ചപ്പെട്ട കളിക്കാരൻ ആക്കി” – ആഷിഖ്

ഏഷ്യൻ കപ്പിൽ കളിച്ചത് തന്റെ കളിയെ ഒരുപാട് മാറ്റി എന്ന് ആഷിഖ് കുരുണിയൻ. ഏഷ്യൻ കപ്പിൽ ഇന്ത്യൻ ജേഴ്സിയിൽ മികച്ച പ്രകടനമായിരുന്നു ആഷിഖ് കാഴ്ചവെച്ചത്. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാളായിരുന്നു ആഷിഖ്. ഏഷ്യൻ കപ്പ് എന്ന വനിയ വേദിയിൽ കളിച്ചത് തന്റെ ഡിസിഷൻ മേകിംഗ് മെച്ചപ്പെടുത്തി എന്ന് ആഷിഖ് പറഞ്ഞു.

വലിയ മത്സരങ്ങളാകുമ്പോൾ പെട്ടെന്ന് പെട്ടെന്ന് വലിയ തീരുമാനങ്ങൾ എടുക്കേണ്ടി വരും. അത് എടുക്കുന്നതിൽ പക്വത കൈവരിക്കാൻ തനിക്ക് ആയി എന്ന് ആഷിഖ് പറഞ്ഞു. കളിച്ച മൂന്ന് മത്സരങ്ങളും അതികഠിനമായിരുന്നു. ഇത്രയും കഠിനമായ മത്സരങ്ങൾ കളിച്ചത് കരിയറിലെ വലിയ അനുഭവം തന്നെ ആയിരിക്കും. പരിചയസമ്പത്തിന്റെ കാര്യത്തിലും ഇത് വലിയ നേട്ടമാണെന്നും ആഷിഖ് പറഞ്ഞു.

കളിച്ച മത്സരങ്ങൾ ബഹ്റൈൻ മത്സരമായിരുന്നു ഏറ്റവും പ്രയാസം. ബഹ്റൈൻ ഫിസിക്കലി കരുത്തരായിരുന്നത് ആണ് ഇന്ത്യക്ക് വലിയ തലവേദന നൽകിയത് എന്നും ആഷിഖ് പറഞ്ഞു.

Exit mobile version