Picsart 25 01 31 08 52 40 887

യുവ ഗോൾകീപ്പർ അർഷ് അൻവർ ഷെയ്ഖ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തും

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി യുവ ഗോൾകീപ്പർ അർഷ് അൻവർ ഷെയ്ഖുമായി നാല് വർഷത്തെ കരാറിൽ ഒപ്പുവച്ചതായി റിപ്പോർട്ട്. അടുത്ത സീസണിന്റെ തുടക്കത്തിൽ 22 കാരനായ ഷെയ്ഖ് ഔദ്യോഗികമായി കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ചേരും.

ഛത്തീസ്ഗഡിലെ ദുർഗിൽ ജനിച്ച ഷെയ്ഖിന് മോഹൻ ബഗാനിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. താരം ക്ലബുമായി പ്രീ കോണ്ട്രാക്റ്റ് ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. . 2020 മുതൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ റിസർവ്, U21 ടീമുകളുടെ ഭാഗമാണ് അദ്ദേഹം. മോഹൻ ബഗാനുമായുള്ള നിലവിലെ കരാർ 2025 മെയ് മാസത്തിൽ അവസാനിക്കാനിരിക്കുകയായിരുന്നു.

ഭാവിയിലേക്ക് യുവ ഇന്ത്യൻ പ്രതിഭകളിൽ നിക്ഷേപം നടത്തുക എന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം.

Exit mobile version