
പണത്തിനു പിന്നാലെ പോകുന്ന ഫുട്ബോൾ കളിക്കാർക്ക് മാതൃകയായി ആഴ്സണലിന്റെയും സ്പെയിൻ അണ്ടർ 21 ന്റെയും താരം ഹെക്ടർ ബെല്ലറിൻ. ബെല്ലെറിൻ യൂറോ അണ്ടർ 21 ഫുട്ബോളിൽ താൻ കളിക്കുന്ന ഓരോ മിനുറ്റിനും 50 പൗണ്ട് വീതം ലണ്ടനിൽ അടുത്തിടെ നടന്ന ബിൽഡിംഗ് തീപിടുത്തത്തിൽ ദുരിതമനുഭവിച്ചവർക്ക് നൽകുമെന്നാണ് പ്രഖ്യാപ്പിച്ചിരിക്കുന്നത്.
For every minute I play in #U21EURO I'll donate £50 to help Grenfell Tower victims. Please support in any way 🙏 https://t.co/CHbqgnlSum pic.twitter.com/TODwIkLwj1
— Héctor Bellerín (@HectorBellerin) June 17, 2017
യൂറോ അണ്ടർ 21 ഫുട്ബാളിൽ വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപെടുന്ന ടീം ആണ് ബെല്ലെറിൻ അടങ്ങുന്ന സ്പെയിൻ നിര. ജൂൺ 16 മുതൽ ജൂൺ 30 വരെയാണ് യൂറോ അണ്ടർ 21 ഫുട്ബോൾ. സ്പെയിൻ നിരയിലെ ഒരു പ്രധാനപ്പെട്ട കളിക്കാരനായ ബെല്ലറിൻ നല്ല ഒരു തുക ഇതുവഴി ലണ്ടൻ തീപിടുത്തത്തിൽ ദുരിതമനുഭവിച്ചവർക്ക് എത്തിച്ച്കൊടുക്കാൻ സാധിക്കും.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ബെല്ലെറിൻ മുഴുവൻ സമയവും കളിച്ചിരുന്നു. ഈ മത്സരത്തിൽ സ്പെയിൻ മാസിഡോണിയയെ 5 – 0 നു തകർത്തിരുന്നു. 4500 പൗണ്ട് ആണ് ബെല്ലെറിൻ പറഞ്ഞ പ്രകാരം ഈ മത്സരത്തിൽ നിന്ന് ലണ്ടൻ ബിൽഡിംഗ് തീപിടുത്തത്തിൽ ദുരിതമനുഭവിച്ചവർക്ക് ലഭിക്കുക.
30ആൾക്കാരാണ് ലണ്ടനിൽ കഴിഞ്ഞ ആഴ്ച്ച ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടത്. 76 ആൾക്കാരെ പറ്റി ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടും ഇല്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial