പുതിയ എവേ കിറ്റുമായി ആഴ്‌സണൽ

- Advertisement -

ആഴ്‌സണലിന്റെ 2018/19 സീസണിലേ അവ കിറ്റ് പുറത്തിറങ്ങി. നേവി ബ്ലൂ അവ കിറ്റിൽ കടും ചുവപ്പ് സ്ട്രിപ്പുകളും കാണാം. ജർമ്മൻ ഉത്പാദകരായ പ്യൂമയാണ് കിറ്റ് പുറത്തിറക്കിയത്. ഈ വർഷത്തോടെ പ്യൂമയുമായുള്ള ഗണ്ണേഴ്‌സിന്റെ കരാർ അവസാനിക്കും. ആഴ്‌സണൽ സ്റ്റോറുകളിലും പ്യൂമ സ്റ്റോറുകളിലും കിറ്റ് ലഭ്യമാകുന്നതാണ്.

ഇൻസ്റ്റഗ്രാമിലൂടെയാണ് ആഴ്‌സണൽ ആരാധകർക്ക് വേണ്ടി എവേ കിറ്റ് പുറത്തിറക്കിയ കാര്യമറിയിച്ചത്. ക്ലബ് പുറത്തിറക്കിയ വീഡിയോയിൽ ആഴ്‌സണൽ താരങ്ങളായ ഒബമയാങ്, ഹെക്ടർ ബെല്ലറിന് 18-കാരനായ റീസ് നെൽസൺ എന്നിവരാണ് ഉണ്ടായിരുന്നത്. ജൂലൈ 26 നു സിംഗപ്പൂരിൽ വെച്ച് അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നടക്കുന്ന പ്രീ സീസൺ മത്സരത്തിൽ ഗണ്ണേഴ്‌സ്‌ ആദ്യമായി ഈ എവേ കിറ്റ് അണിയും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement