Site icon Fanport

മുൻ ആഴ്സണൽ താരം ബെൻഡ്നർ ഡെന്മാർക്ക് ക്ലബിൽ

മുൻ ആഴ്സണൽ താരം നിക്ലാസ് ബെൻഡ്നർ പുതിയ ക്ലബിൽ. ഡാനിഷ് ചാമ്പ്യന്മാരായ എഫ് സി കോപൻഹേഗൻ ആണ് താരത്തെ സൈൻ ചെയ്തത്. ഈ ഡിസംബർ വരെയുള്ള കരാറിലാണ് താരം ഒപ്പുവെച്ചത്. മുപ്പതുകാരനായ ബെൻഡ്നർ നോർവീജിയൻ ക്ലബായ റോസൻബർഗിലായിരുന്നു താരം കളിച്ചത്. ക്ലബിലെ കരാർ അവസാനിച്ചതോടെയാണ് ഡെന്മാറിലേക്ക് ചേക്കേറിയത്.

81 മത്സരങ്ങൾ ഡെന്മാർക്കിനായി കളിച്ചിട്ടുള്ള താരമാണ് ബെൻഡ്നർ. 30 ഗോളുകളും രാജ്യത്തിനായി നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിനായി 170ൽ അധികം മത്സരവും ബെൻഡ്നർ കളിച്ചിട്ടുണ്ട്.

Exit mobile version