Site icon Fanport

ഇഞ്ച്വറി ടൈം ഗോളിൽ ആഴ്സണലിനെ ബാഴ്സലോണ തോൽപ്പിച്ചു

പ്രീസീസൺ മത്സരത്തിൽ ബാഴ്സലോണ ആഴ്സണലിനെ തോൽപ്പിച്ചു. ഇന്ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടാം ക്യമ്പ്നുവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാായിരുന്നു ബാഴ്സലോണയുടെ തിരിച്ചുവരവ്.

ആദ്യ പകുതിയിൽ ഒബമായങ്ങിലൂടെ ആണ് ആഴ്സണൽ മുന്നിൽ എത്തിയത്. രണ്ടാം പകുതിയിൽ ഒരു സെൽഫ് ഗോളിലൂടെ കളിയിലേക്ക് തിരികെ വരാൻ ബാഴ്സലോണക്ക് ആയി. പിന്നീട് കളി പെനാൾട്ടിയിലേക്ക് പോകുമെന്ന് കരുതിയ അവസരത്തിൽ സുവാരസ് ബാഴ്സലോണക്ക് വിജയം സമ്മാനിച്ചു. ഇഞ്ച്വറി ടൈമിൽ ആയിരുന്നു സുവാരസിന്റെ വിജയ ഗോൾ. ഇന്നത്തെ മത്സരം കാണാൻ 92000ൽ അധികം കാണികൾ എത്തി. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിലെ റെക്കോർഡാണിത്.

Exit mobile version