Site icon Fanport

മൈറ്റ്‌ലാൻഡ്-നൈൽസ് ആഴ്സണൽ വിടും

ഈ സീസൺ അവസാനത്തോടെ താൻ ആഴ്സണൽ വിടും എന്ന് മൈറ്റ്‌ലാൻഡ്-നൈൽസ് പറഞ്ഞു. ഈ സമ്മറിൽ കരാർ അവസാനിക്കുന്ന താരത്തിന് പുതിയ കരാർ നൽകേണ്ടതില്ല എന്ന് ആഴ്സണൽ തീരുമാനിച്ചിരിക്കുകയാണ്‌. 25കാരനായ ഐൻസ്‌ലി മൈറ്റ്‌ലാൻഡ്-നൈൽസ് സതാംപ്ടണിൽ ഇപ്പോൾ ലോണിൽ കളിക്കുകയാണ്. മുൻ സീസണിൽ റോമയിലും വെസ്റ്റ് ബ്രോമിലും എല്ലാം താരം കളിച്ചിട്ടുണ്ട്.

ആഴ്സണൽ 23 04 24 15 16 50 998

സെയിന്റ്സിൽ താൻ ഹാപ്പി ആണെന്നും സതാമ്പ്ടൺ എനിക്ക് സ്ഥിര കരാർ നൽകുക ആണെങ്കിൽ സന്തോഷത്തോടെ സ്വീകരിക്കും എന്നും മൈറ്റ്‌ലാൻഡ്-നൈൽസ് പറഞ്ഞു. സതാമ്പ്ടൺ “ഒരു മികച്ച ക്ലബ്ബാണ്” എന്നും ടീമിനൊപ്പം “പുരോഗതി നേടാനും എനിക്ക് കുറച്ച് മിനിറ്റ് കളിക്കാനും” കഴിഞ്ഞു എന്നും താരം പറഞ്ഞു ‌ 2003 മുതൽ ആഴ്സണലിനൊപ്പം താരം ഉണ്ട്.

Exit mobile version