Site icon Fanport

അരിമ്പ്ര കലന്തൻ ഹാജി ആന്റ് നാസർ ഇലവൻസ് ഫുട്ബോൾ – കോട്ടക്കൽ അർബൺ ബാങ്കിന് ഉജ്ജ്വല വിജയം

കൊണ്ടോട്ടി: അരിമ്പ്ര സോക്കർ ലവേഴ്സ് ഫോറവും മിഷൻ സോക്കർ അക്കാദമിയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കലന്തൻ ഹാജി മെമ്മോറിയൽ ഇന്റെർ ക്ലബ്ബ് ആന്റ് ഇന്റർ കോളേജിയേറ്റ് ടൂർണ്ണമെന്റിന്റെ ഉൽഘാടന മത്സരത്തിൽ കോട്ടക്കൽ അർബൺ ബാങ്ക് ഏകപക്ഷീയമായ രണ്ട് കോളുകൾക്ക്(2-0) മലപ്പുറം സോക്കർ ക്ലബ്ബിനെയും ; പൂക്കോടൻ നാസർ മെമ്മോറിയൽ ഇന്റെർ അക്കദമീസ് ആന്റ് ഇന്റർ സ്കൂൾസ് ടൂർണ്ണമെന്റിൽ ആതിഥേയരായ അരിമ്പ്ര ജി.വി.എച്ച്.എസ് സ്കൂൾ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് (2-0) ഒളവട്ടൂർ എച്ച്.ഐ.ഒ.എച്ച്.എസ്.എസിനെയും പരാജയപ്പെടുത്തി.

മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം മാസ്റ്റർ ടൂർണ്ണമെന്റ് ഉൽഘാടനം ചെയ്തു കളിയ്ക്കാരുമായി പരിചയപ്പെട്ടു,സ്കൂൾ പ്രധാനാധ്യാപിക എം.വിലാസിനി, മുൻ മലപ്പുറം ജില്ലാ വോളിബോൾ ടീം ക്യാപ്റ്റൻ കെ.ടി അബ്ദുൽ മജീദ്, കെ.അഹമ്മദ് ബഷീർ, സി.സി ജയ രാജൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


ഇന്ന് രാവിലെ 7.30 ന് ലൂക്കാ സോക്കർ അക്കാദമിയും ഇ.എം.ഇ.എ എച്ച്.എച്ച്.എസ്.എസ് കൊണ്ടോട്ടിയും രണ്ടാം 9 മണിയ്ക്ക് എം.ഐ.സി.കോളേജ് അത്താണിക്കലും പീസ് വാലി സ്‌പോർട്സ് ക്ലബ്ബ് നെടിയിരുപ്പും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് 3 മണിയ്ക്ക് ജി.എച്ച്.എസ്.എസ് വാഴക്കാടും പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കരയും 4 മണിയ്ക്ക് ന്യൂകാസിൽ കൊട്ടപ്പുറവും കരുവൻതിരുത്തി ബാങ്കും തമ്മിൽ മത്സരിയ്ക്കും.

v

Exit mobile version