ഫിഫാ റാങ്കിംഗ്, അർജന്റീന തന്നെ മുന്നിൽ, ഇന്ത്യ ഒരു സ്ഥാനം പിറകോട്ട്

പുതിയ ഫിഫാ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തു അർജന്റീന തന്നെ. 1635 പോയന്റോടെയാണ് അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തിയത്. ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ആർക്കും മാറ്റമില്ല. ബ്രസീൽ (1529), ജർമ്മനി(1433), ചിലി (1386), ബെൽജിയം (1371) എന്നീ ടീമുകളാണ് രണ്ടു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ ഉള്ളത്.

ആഫ്രിക്കൻ ചാമ്പ്യന്മാരായ കാമറൂണാണ് റാങ്കിംഗിൽ ഏറ്റവും നേട്ടമുണ്ടാക്കിയത്. ഇരുപത്തിയൊമ്പതു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ കാമറൂൺ പുതിയ റാങ്കിംഗിൽ മുപ്പത്തി മൂന്നാം സ്ഥാനത്താണ്. ആഫ്രിക്കയിൽ ഫൈനലിൽ കിരീടം നഷ്ടമായ ഈജിപ്ത് പന്ത്രണ്ടു സ്ഥാനങ്ങൾ മുന്നിൽ വന്ന് 23ാമതെത്തി.

പുതിയ റാങ്കിംഗിൽ ഇന്ത്യ കാര്യമായ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ റാങ്കിംഗിൽ 129ാമതുണ്ടായിരുന്ന ഇന്ത്യ ഒരു സ്ഥാനം പിറകിൽ പോയി 130ലാണ് ഇപ്പോഴുള്ളത്.

Previous articleകോഹ്‍ലിയ്ക്കും വിജയ്ക്കും ശതകം, ആദ്യ ദിനം ഇന്ത്യ ശക്തം
Next articleഗോളിൽ ഹാഫ് സെഞ്ച്വറി തികച്ച് ആൽബർട്ട്, ചെർപ്പുളശ്ശേരിയുടെ സ്വന്തം ഗോൾ മെഷീൻ