അർജന്റീനയുടെ വാഹന സ്പോൺസറായി നിസാൻ

- Advertisement -

അർജന്റീന രാജ്യാന്തര ടീമിന്റെ ഔദ്യോഗിക വാഹന സ്പോണസറായി നിസാൻ. അർജന്റീനയുടെ എല്ലാ രാജ്യാന്തര ഫുട്ബോൾ ടീമിന്റെയും ഗതാഗഗത്തിനാവശ്യമായുള്ള വാഹനങ്ങൾ ഇനി നിസാൻ ആകും നൽകുക. മൂന്ന് വർഷത്തേക്കാണ് അർജന്റീനയും നിസാനും തമ്മിലുള്ള കരാർ. നിസാന്റെ ഫുട്ബോളിനോടുള്ള ആത്മാർത്ഥതയാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് അർജന്റീനയിലെ നിസാൻ സി ഇ ഒ ഡിയോഗോ വിഗ്നാറ്റി പറഞ്ഞു. മുമ്പ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെയും അർജന്റീന ക്ലബായ ഡോൾഫീന പോളോയുടെയും സ്പോൺസറായിട്ടുണ്ട് നിസാൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement