ഫിഫാ റാങ്കിംഗ് ഇത്തവണയും അർജന്റീന തന്നെ മുന്നിൽ, ഇന്ത്യ രണ്ടു സ്ഥാനം പിറകോട്ട്

- Advertisement -

വലിയ മാറ്റങ്ങളില്ലാതെ പുതിയ ഫിഫാ റാങ്കിംഗ് പുറത്തിറങ്ങി. ആദ്യ പത്തു സ്ഥനങ്ങളിൽ ആർക്കും സ്ഥന ചലനമുണ്ടായില്ല. അർജന്റീന തന്നെയാണ് ഇത്തവണയും റാങ്കിംഗിൽ ഒന്നാമത് നിൽക്കുന്നത്. വൈരികളായ ബ്രസീൽ തൊട്ടു പിറകിൽ രണ്ടാമതും. ജർമ്മനി, ചിലി, ബെൽജിയം ടീമുകളാണ് മൂന്നു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ.

ഇന്ത്യ 130ൽ നിന്നു രണ്ടു സ്ഥാനം താഴോട്ടിറങ്ങി 132ൽ എത്തി. രണ്ടു മാസം മുമ്പുള്ള റാങ്കിംഗിൽ ഇന്ത്യ 129 സ്ഥാനത്ത് എത്തിയിരുന്നു. ഇത്തവണ റാങ്കിംഗിൽ നേട്ടമുണ്ടാക്കിയത് ഈജിപ്ത് ആണ്. മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഈജിപ്ത് ഇരുപതാ സ്ഥാനത്തേക്ക് എത്തി. ഇംഗ്ലണ്ട് ഒരു സ്ഥാനം പിറകോട്ടു പോയി പതിനാലാം സ്ഥാനത്തായി.

 

Advertisement