Picsart 23 07 03 22 10 24 083

അർജന്റീനയുടെ കാവൽ മാലാഖ കൊൽക്കത്തയിൽ, “ഇന്ത്യയിലേക്ക് വരണം എന്നത് സ്വപ്നമായിരുന്നു” എന്ന് എമി

അർജന്റീനയുടെ ഫിഫ ലോകകപ്പ് ഹീറോ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ഇന്ത്യയിൽ എത്തി. ഇന്ന് എമി കൊൽക്കത്തയിൽ എത്തി. താരത്തിന് വൻ സ്വീകരണം ആണ് കൊൽക്കത്തയിൽ ലഭിച്ചത്‌‌. ജനസാഗരം താരത്തെ കാണാൻ എത്തി.

“ഞാൻ ശരിക്കും ആവേശത്തിലാണ്, വലിയ സന്തോഷം തോന്നുന്നു. ഇന്ത്യയിലേക്ക് വരുന്നത് സ്വപ്നമായിരുന്നു. ഇന്ത്യയിലേക്ക് വരുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു, ഇവിടെയെത്തിയതിൽ സന്തോഷമുണ്ട്, ”മാർട്ടിനസ് വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൊൽക്കത്തയിൽ ഒരു പ്രമോഷണൽ ഇവന്റിനായാണ് എമി ഇന്ത്യയിലേക്ക് വന്നത്. ഫുട്ബോൾ ഇതിഹാസങ്ങളായ പെലെയെയും ഡീഗോ മറഡോണയെയും കൊൽക്കത്തയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ച സത്രദു ദത്ത ആണ് എമിയുടെ വരവിന്റെയും പിറകിൽ.

1970-കളിൽ പെലെയും 2008-ൽ മറഡോണയും കൊൽക്കത്തയിൽ എത്തിയിരുന്നു. ദുംഗ, കഫു, ലോതർ മത്തൗസ് എന്നിവരും മുമ്പ് കൊൽക്കത്ത സന്ദർശിച്ചിട്ടുണ്ട്. ഖത്തറിൽ നടന്ന ലോകകപ്പിൽ എമി മാർട്ടിനസ് ആയിരുന്നു പെനാൾട്ടി ഷൂട്ടൗട്ടിൽ അർജന്റീനയുടെ ഹീറോ ആയത്. ഗോൾഡൻ ഗ്ലോവും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കായി കളിക്കുകയാണ് എമി.

എമി മാർട്ടിനസ് അടുത്ത ദിവസങ്ങളിൽ ചില ചടങ്ങുകളിൽ പങ്കെടുക്കും. താരം ആരാധകരുമായും സംവദിക്കും.

Exit mobile version