Picsart 24 03 23 08 01 53 920

മെസ്സി ഇല്ലെങ്കിലും മികച്ച വിജയവുമായി അർജന്റീന

സൗഹൃദമത്സരത്തിൽ അർജന്റീനക്ക് മികച്ച വിജയം. ഇന്ന് ഫിലാഡെൽഫിയയിൽ വെച്ച് സാൽവദോറിനെ നേരിട്ട അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ലയണൽ മെസ്സി പരിക്ക് കാർവ്ണം ഇറങ്ങിയില്ല എങ്കിലും അതിൻറെ യാതൊരു പ്രശ്നവും അർജൻറീനക്ക് ഉണ്ടായിരുന്നില്ല.

മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ ഡി മരിയ എടുത്ത ഒരു കോർണറിൽ നിന്ന് ഡിഫൻഡർ റൊമേരോ ആണ് അർജൻറീന ആദ്യം ലീഡ് നൽകിയത്. മത്സരത്തിന്റെ 41 മിനിറ്റിൽ മധ്യനിരതാരം എൻസോ ഫെർണാണ്ടസ് അർജൻറീനയുടെ ലീഡ് ഇരട്ടിയാക്കി. മികച്ചൊരു നീക്കത്തിന് ഒടുവിൽ തന്റെ മുന്നിൽ വന്നെത്തിയ പന്ത് വലക്ക് തൊട്ടുമുന്നിൽ വെച്ച് എൻസോ ഫിനിഷ് ചെയ്യുക ആയിരുന്നു.

രണ്ടാം പകുതിയിലും അർജൻറീന നല്ല ഫുട്ബോളിൽ തന്നെ കളിച്ചു. 52ആം മിനിറ്റിൽ ലൊ സെൽസോയിലൂടെ അവർ മൂന്നാം ഗോൾ കണ്ടെത്തി. ലൗട്ടാരോ മാർട്ടിനസ് ആണ് ആ ഗോൾ ഒരുക്കിയത്. ഇനി അർജൻറീന ബുധനാഴ്ച കോസ്റ്ററിക്കയെ നേരിടും.

Exit mobile version