അർജന്റീന ജേഴ്സിയിൽ അനസ്, ബ്രസീൽ ജേഴ്സിയിൽ വിനീത്, ലോകകപ്പ് ആവേശവുമായി ഒരു ലാറ്റിനമേരിക്കൻ പോരാട്ടം

- Advertisement -

ലോകകപ്പ് മത്സരത്തിന് ഒരുങ്ങി തൃക്കരിപ്പൂർ നടക്കാവ് സിന്തറ്റിക് സ്റ്റേഡിയം. റഷ്യൻ ലോകകപ്പിനെ വരവേൽക്കാൽ കണ്ണൂർ-കാസർഗോഡ് ഫുട്ബോൾ ആരാധകരുടെ വാട്സാപ്പ് കൂട്ടായ്മ ആണ് ( KNR & KSR Football Fans Whatsapp Group) ലോകകപ്പ് മത്സരം ഒരുക്കുന്നത്. ഇന്ത്യൻ ഫുട്ബോളിലെ താരങ്ങൾ അണിനിരക്കുന്ന ബ്രസീൽ-അർജന്റീന മത്സരത്തിനാണ് ജൂൺ 17ന് നടക്കാവ് സ്റ്റേഡിയം സാക്ഷിയാവുക.

ഇന്ത്യയുടെ അഭിമാനം അനസ് എടത്തൊടിക,ചെന്നൈയിൻ എഫ് സിയുടെ ഹെഡ് മാസ്റ്റർ മുഹമ്മദ് റാഫി, കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്തായ സു കെ വിനീത്, ബ്ലാസ്റ്റേഴ്സിന്റെ യുവ താരം സഹൽ അബ്ദുൽ സമദ്, ഈസ്റ്റ് ബംഗാൾ ഇതിഹാസവും ഇന്ത്യൻ താരവുമായിരുന്ന എം സുരേഷ്, മുൻ ഇന്ത്യൻ താരം എൻ പി പ്രദീപ്, ഐ എസ് എൽ താരം സക്കീഎ മാനുപ്പ, ആഷിഖ് കുരുണിയൻ, ആസിഫ് കോട്ടയിൽ, അർജുൻ ജയരാജ് തുടങ്ങി നിരവധി ഐലീഗ് ഐ എസ് എൽ സന്തോഷ് ട്രോഫി താരങ്ങൾ ഇരുടീമുകൾക്കുമായി കളത്തിൽ ഇറങ്ങും.

എം സുരേഷ്, മുഹമ്മദ് റാഫി, അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ, അനസ് എടത്തൊടിക എന്നിവർ അർജന്റീന ജേഴ്സിയിലാകും ഇറങ്ങുക. സി കെ വിനീത്, ആസിഫ് കെ, എം പി സക്കീർ, അർജുൻ ജയരാജ് എന്നിവർ കാനറിപ്പടയുടെ ജേഴ്സിയും അണിയും. ജൂൺ 17ന് വൈകിട്ട് 3 മണിക്കാകും തൃക്കരിപ്പൂർ സിന്തറ്റിക്ക് സ്റ്റേഡിയത്തിൽ മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement