
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീന, ഉറുഗ്വായ്, പരാഗ്വേ എന്നീ രാജ്യങ്ങളുടെ സംയുക്ത ശ്രമം. ബിഡ്ഡിംഗ് നടപടികള്‍ ആരംഭിച്ചിട്ടില്ലെങ്കിലും മൂന്ന് രാജ്യങ്ങളിലെയും ഫുട്ബോള്‍ അസോസ്സിയേഷന് സംയുക്തമായ ആതിഥേയരാകുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്. 12 പട്ടണങ്ങളെ ലോകകപ്പ് വേദികളായി തിരഞ്ഞെടുത്തിട്ടുമുണ്ട്. വേദികളാകുവാന് ശ്രമിക്കുന്ന പട്ടണങ്ങളുടെ നാമങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും ഇവയില്‍ എട്ടെണ്ണം അര്‍ജന്റീനയ്ക്കും രണ്ടെണ്ണം വീതം പരാഗ്വേയ്ക്കും ഉറുഗ്വായ്ക്കുമാണെന്നാണ് അറിയുന്നത്.
2030 ലോകകപ്പിനുള്ള ബിഡ്ഡിംഗ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ആരംഭിക്കുകയുള്ളു. ഈ ശ്രമങ്ങള്‍ക്ക് മെസ്സിയുടെയും സുവാരസിന്റെയും പിന്തുണയുണ്ടെന്നും ഇവര്‍ അറിയിച്ചു. മെസ്സി സ്പെയിനുമായുള്ള സൗഹൃദ മത്സരത്തില്‍ “2030 Together” എന്ന ബ്രേസ്ലെറ്റ് അണിയുമെന്നാണ് പറയപ്പെട്ടിരുന്നതെങ്കിലും താരം പരിക്ക് മൂലം കളിക്കാതിരുന്നതിനാല്‍ അത് മസ്കരാനോ.
2030 ലോകകപ്പിനായി കടുത്ത മത്സരമാവും ഈ ലാറ്റിന്‍ അമേരിക്കന്‍ ടീമുകള്‍ നേരിടേണ്ടി വരിക എന്നത് ഏറെക്കുറെ ഉറപ്പായ കാര്യമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial