കാരുണ്യ സൗത്ത് ഇന്ത്യൻ ഫുട്ബോൾ കിരീടം അരീക്കോട് സുല്ലമുസ്സലാം കോളേജിന്

കോയമ്പത്തൂർ കാരുണ്യ സർവകലാശാല സംഘടിപ്പിച്ച ദക്ഷിണേന്ത്യ അന്തർ സർവകലാശാല കോളേജ് തല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിന് കിരീടം. ആതിഥേയരായ കാരുണ്യ സർവകലാശാലയെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് അരീക്കോട് കോളേജ് കിരീടം ഉയർത്തിയത്.

നിശ്ചിത സമയത്ത് ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞ മത്സരം ടൈ ബ്രേക്കറിൽ 5-4 എന്ന സ്കോറിന് അരീക്കോട് വിജയിക്കുകയായിരുന്നു. കേരളം, തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 83 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. കേരള സന്തോഷ് ട്രോഫി താരം അസറുദ്ദീൻ നയിച്ച അരീക്കോട് കോളേജ് തുടർച്ചയായ 7 മത്സരങ്ങൾ വിജയിച്ചാണ് കിരീടത്തിൽ മുത്തമിട്ടത്.

വേൽസ് യൂണിവേഴ്സിറ്റി ചെന്നൈ, നസറാത്ത് കോളേജ് ചെന്നൈ, എം ഡി കോളേജ് തൃശ്ശൂർ, രത്നം കോളേജ് കോയമ്പത്തൂർ, ബസേലിയോസ് കോളേജ് കോട്ടയം, മഞ്ചേരി എൻ എസ് എസ് കോളേജ് എന്നീ ടീമുകളെ മറികടന്നാണ് അരീക്കോട് ഫൈനലിൽ എത്തിയത്. ഫൈനലിൽ അരീക്കോടിനു വേണ്ടി ജസീമാണ് ഗോൾ നേടിയത്.

ജേതാക്കൾക്ക് കേരള ഡി ജി പി ജേക്കബ് തോമസ് ട്രോഫിയും 15000 രൂപ കേഷ് പ്രൈസും സമ്മാനിച്ചു. കാരുണ്യ സർവകലാശാല ചാൻസിലർ ഡോ പോൾ ദിനകരൻ ടീമുകൾക്ക് ഉപഹാരങ്ങൾ നൽകി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleക്ലാസിക് ചിപ്പ് ഫിനിഷിലൂടെ കഗാവ ഒരു ജർമ്മൻ റെക്കോർഡിലേക്ക്
Next articleഓസ്ട്രേലിയയെ 242ല്‍ ഒതുക്കി ഇന്ത്യ