ആർദ തുറാന് പിഴയിട്ട് ഇസ്താംബുൾ ബസെക്സിഹിർ

- Advertisement -

ആർദ തുറാന് പിഴയിട്ട് ഇസ്താംബുൾ ബസെക്സിഹിർ. തുറാന്റെ മോശം പെരുമാറ്റത്തിനാണ് രണ്ടര ലക്ഷം യൂറോയോളം ക്ലബ് തന്നെ പിഴയിട്ടത്. മെയ് എട്ടിന് സിവാസ്സ്പോറിനെതിരായ മത്സരത്തിൽ തൂറാൻ ലൈൻ റഫറിയെ പിടിച്ച് തള്ളിയിരുന്നു. സ്പോർട്സ്മാൻഷിപ്പിനു നിരക്കാത്ത ഈ പ്രവർത്തി ഒട്ടേറെ വിമര്ശനങ്ങള് ഏറ്റു വാങ്ങിയിരുന്നു. ആദ്യം പിഴയോടൊപ്പം 16 മത്സരങ്ങളിൽ തുറാന് വിലക്കേർപ്പെടുത്തിയ ടർക്കിഷ് ഫുട്ബോൾ ഫെഡറേഷൻ പിന്നീടത് 10 മത്സരങ്ങളായി കുറച്ചിരുന്നു. ടർക്കിഷ് ഫുട്ബോൾ അസോസിയേഷന്റെ പിഴയ്ക്ക് പുറമെയാണ് ക്ലബ് പിഴയിട്ടത്.

ഈ ജനുവരിയിലാണ് തുർക്കിയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ തുറാൻ ബാഴ്സലോണ വിട്ട് ഇസ്താംബുൾ ബസെക്സിഹിർ ചേർന്നത്. രണ്ടര വർഷത്തേക്ക് ലോൺ അടിസ്ഥാനത്തിൽ ആണ് കാമ്പ്നൗ വിട്ടു തുർക്കിഷ് താരം ബസെക്സിഹിറിൽ എത്തുന്നത്. നാല് വർഷത്തോളം അത്ലറ്റികോയിൽ കളിച്ച തുറാൻ ലാലിഗ, യൂറോപ്പ ലീഗ്‌ എന്നിവ നേടിയ ശേഷമാണ് ബാഴ്സയിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement