Picsart 23 09 10 17 47 29 123

ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും, റയൽ ബെറ്റിസ് രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ആന്റണി ക്ലബ് വിടുന്നു. താരത്തെ ലോണിൽ സ്വന്തമാക്കാൻ സ്പാനിഷ് ക്ലബായ റയൽ ബെയിസ് രംഗത്തുണ്ട്. ജൂൺ വരെ ലോണിൽ കൊണ്ടുവരുന്നതിനുള്ള ഒരു കരാറിൽ റയൽ ബെറ്റിസ് അന്തിമ തീരുമാനമെടുക്കുകയാണ്. രണ്ട് ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്, കരാറിൽ താരത്തെ സീസൺ അവസാനം വാങ്ങാനുള്ള ഓപ്ഷനുകളൊന്നും ഉണ്ടാകില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ സ്ഥിരതയ്ക്കായി പാടുപെടുന്ന ആന്റണി, സീസണിന്റെ ശേഷിക്കുന്ന സമയത്തേക്ക് ബെറ്റിസിലേക്ക് മാറാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കരാറിന്റെ ഭാഗമായി, ലോൺ കാലയളവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ശമ്പളത്തിന്റെ ഒരു ഭാഗം നൽകും.

ഈ നീക്കം ആന്റണിക്ക് കൂടുതൽ കളി സമയത്തിനും പുതിയ തുടക്കത്തിനും അവസരം നൽകുന്നു, റെക്കോർഡ് തുകയ്ക്ക് അയാക്സിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ആന്റണിക്ക് തീർത്തും നിരാശയാർന്ന പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്. അമോറിം വന്നിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആന്റണിയുടെ ഫോമിൽ മാറ്റം ഒന്നും വന്നിട്ടില്ല.

Exit mobile version