Site icon Fanport

മുൻ കാമുകിക്ക് എതിരായ ക്രൂരത, ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡ് ടീമിൽ നിന്ന് അനിശ്ചിതകാലത്തേക്ക് പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരം ആന്റണി ക്ലബിലേക്ക് തിരികെയെത്തുന്നത് വൈകും. താരം അനിശ്ചിത കാലത്തേക്ക് പുറത്ത് നിൽക്കും എന്ന് ക്ലബ് പറഞ്ഞു. സസ്പെൻഷൻ എന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിട്ടില്ല. എന്നാൽ അന്വേഷണം നേരിടുന്ന ആന്റണി ആ അന്വേഷണങ്ങളിൽ തീരുമാനം ആകുന്നത് വരെ പുറത്തിരിക്കാൻ ആണ് സാധ്യത. കഴിഞ്ഞ വർഷം ഗ്രീൻവുഡിനെതിരെ കേസ് വന്നപ്പോൾ യുണൈറ്റഡ് താരത്തെ സസ്പെൻഡ് ചെയ്യുകയും പിന്നീട് താരം ക്ലബ് വിടുകയും ചെയ്തിരുന്നു.

Picsart 23 09 05 11 14 43 129

തന്റെ മുൻ കാമുകിയെ ആക്രമിച്ച കുറ്റത്തിന് ആന്റണിക്ക് എതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ബ്രസീൽ ദേശീയ ടീം താരത്തിനെതിരെ നടപടി എടുത്തിരുന്നു. അതിനു പിന്നാലെയാണ് യുണൈറ്റഡിന്റെയും നടപടി.

ആന്റണിയുടെ മുൻ കാമുകി ഗബ്രിയേല കവാലിൻ നടത്തിയ ആരോപണങ്ങൾ ബ്രസീലിയൻ മാധ്യമമായ യുഒഎൽ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. ആന്റണി തന്നെ ശാരീരികമായി ആക്രമിച്ചുവെന്ന് കാവാലിൻ ആരോപിച്ചു. ഗർഭിണി ആയിരിക്കെ ആക്രമിച്ചു എന്നും കയ്യിൽ ആയത്തിൽ മുറിവുകൾ ഉണ്ടാക്കി എന്നുൻ ഹെഡ് ബട്ട് ചെയ്തു എന്നും അവർ പരാതിയിൽ പറയുന്നു. ആന്റണി ഇത് നിഷേധിക്കുന്നു എങ്കിലും അദ്ദേഹത്തിനെതിരെ ഇപ്പോൾ അന്വേഷണം നടക്കുകയാണ്.

മാഞ്ചസ്റ്റർ പോലീസും ഈ വിഷയം അന്വേഷിക്കുന്നുണ്ട്. ആന്റണിക്ക് എതിരെ മൂന്നോളം സ്ത്രീകൾ ഇപ്പോൾ സമാനമായ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് ആന്റണിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ നിന്ന് മാറ്റി നിർത്തേണ്ടി വരുന്നത്.

Exit mobile version