Picsart 23 02 22 18 18 57 866

ആന്റണി ബാഴ്സലോണക്ക് എതിരെ കളിക്കും

ബാഴ്‌സലോണയ്‌ക്കെതിരായ യൂറോപ്പ ലീഗിന്റെ രണ്ടാം പാദ മത്സരത്തിന് ഇറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം വിങ്ങർ ആന്റണി ഉണ്ടാകും. മാനേജർ എറിക് ടെൻ ഹാഗ് ആന്റണി ഫിറ്റ്നസ് വീണ്ടെടുത്തു എന്ന വാർത്ത സ്ഥിരീകരിച്ചു.

“ഹാരി മഗ്വെയറും ആന്റണിയും നാളെ കളിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആന്റണി മാർഷ്യൽ ഉണ്ടാകില്ല,” മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ടെൻ ഹാഗ് പറഞ്ഞു.

പൂർണ്ണ ഫിറ്റ്‌നസിലേക്ക് മടങ്ങാൻ ഇപ്പോഴും പരിശ്രമിക്കുന്ന സ്‌ട്രൈക്കർ ആന്റണി മാർഷൽ ഇപ്പോൾ വ്യക്തിഗതമായി പരിശീലനം നടത്തുന്നുണ്ട്. ടീമിനൊപ്പം ഫ്രഞ്ച് താരം ഇതുവരെ പരിശീലനം നടത്തിയിട്ടില്ല എന്ന് കോച്ച് പറയുന്നു. ക്യാമ്പ് നൗവിൽ നടന്ന ആദ്യ പാദം 2-2ന് സമനിലയിൽ അവസാനിച്ചതിന് ശേഷം യൂറോപ്പ ലീഗിന്റെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ആന്റണി, സബിറ്റ്സർ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർ എല്ലാം ആദ്യ പാദത്തിൽ നിന്ന് പുറത്തായിരുന്നു. രണ്ടാം പാദത്തിൽ ഇവർ മൂന്നുപേരും ഉണ്ട് എന്നത് യുണൈറ്റഡിന് കരുത്തേകും.

Exit mobile version