Site icon Fanport

ആന്റണി എഫ് എ കപ്പ് ഫൈനലിൽ കളിക്കാൻ സാധ്യത

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസ വാർത്ത. അവരുടെ വിംഗർ ആയ ബ്രസീലിയൻ താരം ആന്റണി എഫ് എ കപ്പ് ഫൈനലിൽ കളിക്കാൻ സാധ്യത ഉണ്ട് എന്ന് പരിശീലകൻ ടെൻ ഹാഗ് പറഞ്ഞു. ഇനി ഈ സീസണിൽ താരൻ കളിക്കാൻ സാധ്യതയില്ല എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പരിക്ക് ആദ്യം കരുതിയതു പോലെ സാരമുള്ളതല്ല എന്ന് ടെൻ ഹാഗ് പറഞ്ഞു. എഫ് എ കപ്പിൽ ആന്റണി കളിക്കാനുള്ള സാധ്യതകൾ കൂടുതലാണ് എന്നും അദ്ദേഹം പറഞ്ഞു.

ആന്റണി 23 05 26 01 19 26 969

കഴിഞ്ഞ ആഴ്ച ചെൽസിക്ക് എതിരായ പ്രീമിയർ ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്മു ആന്റണിക്ക് പരിക്കേറ്റത്. ആങ്കിളിന് പരിക്കേറ്റ ആന്റണിയെ സ്ട്രെച്ചറിലാണ് കളത്തിൽ നിന്ന് മാറ്റിയത്. എ എഫ് കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് യുണൈറ്റഡിന് നേരിടേണ്ടത്. ആന്റണി ഉണ്ടെങ്കിൽ അത് യുണൈറ്റഡിന് കരുത്താകും.

Exit mobile version