അന്റോണിയോ ജെർമ്മനെ സ്വന്തമാക്കാൻ ഗോകുലം എഫ് സി

- Advertisement -

മുൻ കേരളാ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ അന്റോണിയോ ജെർമ്മനെ സ്വന്തമാക്കാൻ ഒരുങ്ങി ഗോകുലം എഫ് സി. സൂപ്പർ കപ്പിനു മുമ്പ് തന്നെ ജെർമ്മനെ കേരളത്തിലേക്ക് എത്തിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്‌. കേരളത്തിലേക്ക് മടങ്ങാൻ ഈ സീസൺ തുടക്കം മുതൽ ആഗ്രഹിക്കുന്ന ജെർമ്മനും ഗോകുലത്തിലേക്ക് വരാൻ താല്പര്യമുണ്ട്. കഴിഞ്ഞ ആഴ്ച ഗോകുല എഫ് സിയെ കുറിച്ച് വിവരങ്ങൾ അന്വേഷിച്ച് ജെർമ്മൻ ട്വിറ്ററിൽ ട്വീറ്റ് ഇട്ടിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് അവഗണിച്ച ജെർമ്മന്റെ ആഗ്രഹത്തിന് ഗോകുലം എഫ് സി ഇപ്പോൾ വാതിൽ തുറന്നു കൊടുത്തിരിക്കുകയാണ്. ജെർമ്മനുമായി ചർച്ചകൾ നടക്കുകയാണെന്നും ചർച്ച അവസാന ഘട്ടത്തിലാണെന്നും ഗോകുലം എഫ് സി കോച്ച് ബിനോ ജോർജ്ജ് അറിയിച്ചു.

എന്നാൽ ജെർമ്മൻ ചോദിക്കുന്ന കരാർ തുക വളരെ‌ കൂടുതലാണെന്നാണ് ഫാൻപോർട്ടിന് ലഭിക്കുന്ന റിപ്പോർട്ട്. ഇപ്പോൾ ഇംഗ്ലണ്ടിലെ നാഷണൽ സൗത്ത് ലീഗ് രണ്ടാം ഡിവിഷനിലെ സെമി പ്രൊഫഷണൽ ക്ലബായ ഹെമൽ ഹെംസ്റ്റഡിലാണ് ജെർമ്മൻ കളിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement