Picsart 23 07 13 18 44 35 235

അവസാനം ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് ഒരു പരിശീലകൻ ആകുന്നു, ഗോകുലത്തിന്റെ ആന്റണി ആൻഡ്രൂസ് ചുമതലയേൽക്കും

ഗോകുലം കേരള വനിതാ ടീം കോച്ച് ആയി ആന്റണി ആൻഡ്രൂസ് ഇനി ഇന്ത്യൻ വനിതാ ടീമിനൊപ്പം. ആന്റണി ആൻഡ്രൂസിനെ നിയമിക്കാൻ ഇന്ന് ചേർന്ന എ ഐ എഫ് എഫ് കമ്മിറ്റി ശുപാർശ ചെയ്തതായി ഇന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഗോകുലം കേരളയെ തുടർച്ചയായി രണ്ട് ഇന്ത്യൻ വനിതാ ലീഗ് കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ആന്റണി ‌ കേരള വനിതാ ലീഗ് കിരീടവും ആന്റണി ആൻഡ്രൂസിനൊപ്പം ഗോകുലം നേടിയിട്ടുണ്ട്.

മൂന്ന് മാസം മുമ്പ് ഡെന്നർബി പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഇന്ത്യൻ വനിതാ ടീം പരിശീലകനില്ലാത്ത അവസ്ഥയിൽ ആയിരുന്നു‌.

മുമ്പ് ബെംഗളൂരുവിൽ റെബൽസ് എഫ് സിക്ക് ഒപ്പം ആന്റണി പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് അര എഫ് സിക്ക് ഒപ്പവും മിനേർവ പഞ്ചാബ് എഫ് സിയുടെ യൂത്ത് ടീമുകൾക്ക് ഒപ്പവും ആൻഡ്രൂസ് ഉണ്ടായിരുന്നു.

Exit mobile version