Picsart 23 04 29 13 01 26 051

അൻസു ഫതി ഇപ്പോൾ റഫീഞ്ഞക്കും ഫെറാൻ ടോറസിനും പിറകിലാണ് എന്ന് സാവി

ബാഴ്‌സലോണയുടെ യുവതാരം അൻസു ഫതിക്ക് അധികം അവസരങ്ങൾ കിട്ടാത്തതിനെ ന്യായീകരിച്ച് ബാഴ്സലോണ മാനേജർ സാവി. ഇപ്പോൾ ഫെറാൻ ടോറസും റാഫിഞ്ഞയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് താൻ കാണുന്നുവെന്നും അവരാണ് അൻസു ഫതിയെക്കാൾ സെലക്ഷനിൽ മുന്നിൽ എന്നും സാവി പരാമർശിച്ചു.

എന്നാൽ മുൻ ഗെയിമുകളിൽ അൻസു കളിക്കുകയും ക്ലബിന് നല്ല സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അൻസു ടീമിലെ പ്രധാനപ്പെട്ട താരമാണ്‌. ഇവർ മൂന്ന് പേരും പരസ്പരം മത്സരിക്കുക ആണെന്നും അന്തിമ തീരുമാനം തന്റേതാണെന്നും സാവി പറഞ്ഞു. പരിക്ക് മാറി തിരികെയെത്തയ ശേഷം അൻസു ഫതിക്ക് പഴയ ഫോമിലേക്ക് തിരികെയെത്താൻ ആയിട്ടില്ല. അൻസു ഫതിയെ ബാഴ്സലോണ ഈ സീസൺ അവസാനം വിൽക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്.

Exit mobile version