Site icon Fanport

അൻസു ഫറ്റിക്ക് ഇനി സ്പെയിനിനായി കളിക്കാം

ബാഴ്സലോണയുടെ യുവതാരം അൻസു ഫറ്റിക്ക് ഇനി സ്പെയിനിനായി കളിക്കാം. അൻസുവിന് സ്പെയിനിനായി കളിക്കാനുള്ള അനുമതി ഫിഫ നൽകി. നേരത്തെ ഫിഫയിലെ നടപടികൾ പൂർത്തിയാകാത്തതിനാൽ ഈ മാസത്തെ മത്സരങ്ങൾക്ക് ഫറ്റിയെ ടീമിലെടുക്കാൻ സ്പെയിൻ യുവ ടീമുകൾക്കായിരുന്നില്ല.

ഗിനിയ ബിസാവു സ്വദേശിയായ അൻസു ഫറ്റിക്ക് സ്പാനിഷ് പാസ്പോർട്ട് കഴിഞ്ഞ മാസം തന്നെ ലഭിച്ചിരുന്നു. താരത്തെ സ്പെയിനിന്റെ അണ്ടർ 17 ടീമിലും അണ്ടർ 22 ടീമിലും കളിപ്പിക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായായിരുന്നു താരത്തിന് സ്പെയിൻ പാസ്പോർട്ട് നൽകിയിരുന്നത്.

ഈ സീസൺ തുടക്കത്തിൽ തന്നെ സ്പാനിഷ് ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയമായി അൻസു ഫറ്റി മാറിയിരുന്നു. ബാഴ്സലോണക്കായി അരങ്ങേറുകയും ബാഴ്സക്കായി ലാലിഗയിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും അൻസു ഫറ്റി മാറിയിരുന്നു.

Exit mobile version