Picsart 23 02 20 19 58 14 940

ബാഴ്സലോണ വിട്ടെങ്ങോട്ടുമില്ല എന്ന് അൻസു ഫതി

ബാഴ്‌സലോണയുടെ യുവതാരം അൻസു ഫതി താൻ ബാഴ്സലോണയിൽ തന്നെ തുടരും എന്ന് അറിയിച്ചു. താരം പ്രീമിയർ ലീഗിലേക്കു പോകും എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് അൻസുവിന്റെ പ്രസ്താവന. 20-കാരനായ ഫോർവേഡ് താൻ കറ്റാലൻ ക്ലബ്ബിനോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണെന്നും ഇനിയും വർഷങ്ങളോളം ഇവിടെ തുടരാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. 2027 ജൂൺ വരെ ബാഴ്‌സലോണയുമായി അൻസുവിന് കരാറുണ്ട്.

“എനിക്ക് 2027 ജൂൺ വരെ ബാഴ്‌സലോണയുമായി കരാറുണ്ട്, ഇനിയും വർഷങ്ങളോളം ഇവിടെ തുടരാൻ ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ജുഗോൺസിന് നൽകിയ അഭിമുഖത്തിൽ ഫാത്തി പറഞ്ഞു. ചില പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ നിന്ന് സമീപനങ്ങളുണ്ടായിട്ടുണ്ടെന്ന് എനിക്കറിയാം, പക്ഷേ എന്റെ നിലപാട് വ്യക്തമാണ്, ബാഴ്സലോണയിൽ തുടരാനും എന്റെ കരിയർ ഇവിടെ തന്നെ മികച്ചതാക്കാനും ഞാൻ ആഗ്രഹിക്കുന്നു. അൻസു പറയുന്നു.

കൗമാരപ്രായത്തിൽ തന്നെ ബാഴ്സലോണക്കായി അരങ്ങേറ്റം കുറിച്ച ഫാത്തി ഏവരെയും ഞെട്ടിക്കുന്ന പ്രകടനങ്ങൾ കരിയറിന്റെ തുടക്കത്തിൽ കാഴ്ചവെച്ചിരുന്നു. എന്നാൽ കാൽമുട്ടിനേറ്റ ഗുരുതരമായ പരിക്ക് അദ്ദേഹത്തെ നീണ്ടകാലം പുറത്തിരുത്തി. പിച്ചിലേക്ക് മടങ്ങിയതിന് ശേഷം തന്റെ മികച്ച ഫോം വീണ്ടെടുക്കാൻ അദ്ദേഹം പാടുപെട്ടു എന്ന് പറയാം. ബാഴ്സലോണയിൽ ഇപ്പോൾ സ്ഥിരമായി ആദ്യ ഇലവനിൽ എത്താനും ഫതിക്ക് ആകുന്നില്ല.

Exit mobile version