Picsart 25 01 20 23 42 13 322

മാഞ്ചസ്റ്റർ സിറ്റി ടീം ശക്തമാക്കുന്നു, ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി

മാഞ്ചസ്റ്റർ സിറ്റി അവരുടെ ടീം ശക്തമാക്കുന്നത് തുടരുകയാണ്. ആഡ്-ഓണുകൾ ഉൾപ്പെടെ 40 മില്യൺ യൂറോയ്ക്ക് ആർസി ലെൻസിൽ നിന്ന് അബ്ദുകോദിർ ഖുസനോവിൻ്റെ സൈനിംഗ് മാഞ്ചസ്റ്റർ സിറ്റി പ്രഖ്യാപിച്ചു. ഫ്രഞ്ച് ക്ലബും മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ധാരണയിൽ എത്തിയതായി ക്ലബ് അറിയിച്ചു.

2029 ജൂൺ വരെ സിറ്റിയുമായി ഒരു കരാറിൽ ഉസ്ബെക് താരം ഖുസനോവ് ഒപ്പുവെച്ചു, ഒരു അധിക വർഷത്തേക്കുള്ള ഓപ്‌ഷനും ഉണ്ട്. 21-കാരൻ്റെ കരിയറിലെ ഒരു സുപ്രധാന ചുവടുവെപ്പായിരിക്കും ഇത്.

2022-ൽ RC ലെൻസിൽ ചേർന്നതിന് ശേഷം Ligue 1 ലെ തൻ്റെ പ്രകടനത്തിലൂടെ ഖുസനോവ് പ്രശസ്തിയിലേക്ക് ഉയർന്നു.

Exit mobile version