അഖിലേന്ത്യാ അന്തർ സർവ്വകലാശാലാ വനിതാ ഫുട്ബോൾ  അണ്ണാമലൈ തിരുവള്ളുവർ ഫൈനൽ

അണ്ണാമലൈ യൂണിവേഴ്സിറ്റി
- Advertisement -

ചെന്നൈ: തമിഴ്നാട് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ്  സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ നടന്നു വരുന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാലാ വനിതാ ഫുട്ബോൾ ഇന്ന് കാലത്ത് നടന്ന സെമിഫൈനലുകളിലൊന്നിൽ ദക്ഷിണമേഖലാ മൂന്നാം സ്ഥാനക്കാരയ അണ്ണാമലൈ യൂണിവേഴ്സിറ്റി ദക്ഷിണമേഖലാ ചാമ്പ്യൻ മാരയി അഖിലേന്ത്യാ ചാമ്പ്യൻഷിപ്പും ലക്ഷ്യമിട്ട് വന്ന മദ്രാസ്സ് സർവ്വകലാശാലയെ സഡൻ ഡത്തിലൂടെ (9-8) പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു മുഴുവൻ സമയം പിന്നിട്ടപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചു അധിക സമയത്ത് വീണ്ടും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത വന്ന മത്സരത്തിൽ ടൈബ്രേക്കറിൽ വീണ്ടും നാല് വീതം ഗോൾ നേടി സുനില തന്നെ തുടർന്നതിനാൽ സഡൻ ഡത്തിൽ എടുത്ത മൂന്നു കിക്കുകളും അണ്ണാമലൈ ലക്ഷ്യം കണ്ടപ്പോൾ മദ്രാസിന്റെ മൂന്നാം ഊഴം അണ്ണാ മലൈയുടെ ഗോൾകീപ്പർ കൈകളിലൊതുക്കി അണ്ണാ മലൈയുടെ ഫൈനൽ പ്രവേശം ഉറപ്പിച്ചു.

തിരുവള്ളുവർ യൂണിവേഴ്സിറ്റി

രണ്ടാം സെമിയിൽ ഉത്തരമേഖലാ ചാമ്പ്യൻമാരായെത്തിയ ഹരിയാന കുരുക്ഷേത്ര സർവ്വകലാശാലയെ 3-2ന് പരാജയപ്പെടുത്തി ദക്ഷിണമേഖലാ രണ്ടാം സ്ഥാനക്കാരായ വെല്ലൂർ തിരുവള്ളുവർ സർവ്വകലാശാലയും ഫൈനലിൽ പ്രവേശിച്ചു.

ഇന്ന് വൈകിട്ട് 4.30 ന് രണ്ട് മൈതാനങ്ങളിലായി അണ്ണാമലൈയും തിരുവള്ളുവർ സർവ്വ കലാശാലകൾ തമ്മിലുള്ള ഫൈനലും കുരുക്ഷേത്ര മദ്രാസ്സ് സർവ്വകലാശാലകൾ തമ്മിലുള്ള ലൂസേഴ്സ് ഫൈനലും അരങ്ങേറും.

തമിഴ്നാട് സംസ്ഥാന സ്പോർട്സ് യുവജന കാര്യ മന്ത്രി ശ്രീ ചെങ്കോട്ടയ്യൻ സമ്മാനദാനം നിർവ്വഹിക്കും.

Advertisement