Picsart 24 06 23 16 17 03 761

ഗോകുലം കേരളയിൽ വീഡിയോ അനലിസ്റ്റ് ആയി മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അഞ്ജിത എം

ഗോകുലം കേരളയിൽ വീഡിയോ അനലിസ്റ്റ് ആയി മുൻ കേരള ഫുട്ബോളർ അഞ്ജിത എം നിയമിക്കപ്പെട്ടു. ഇന്ത്യൻ ഫുട്ബോളിൽ ഒരു വീഡിയോ അനലിസ്റ്റായി ഒരു പ്രൊഫഷണൽ ക്ലബ്ബിൽ പ്രൊഫഷണൽ കരാർ ഒപ്പുവെക്കുന്ന ആദ്യ വനിതയാണ് അഞ്ജിത എം. കാസർകോട്ട് ബേഗളം സ്വദേശിനിയാണ് അഞ്ജിത. മുമ്പ് കേരളത്തിനായി സീനിയർ ജൂനിയർ തലത്തിൽ ബൂട്ട് കെട്ടിയ താരമാണ് അഞ്ജിത.

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കായും അഞ്ജിത് മുമ്പ് കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിനൊപ്പം കേരള വനിതാ ലീഗിലും, മുംബൈ നൈറ്റ്സിനൊപ്പം ഇന്ത്യൻ വനിതാ ലീഗിലും, ബംഗളൂരു ബ്രാവ്സിനൊപ്പം ബംഗളൂരു വനിതാ ലീഗിനും അഞ്ജിത മുമ്പ് കളിച്ചിട്ടുണ്ട്.

മുമ്പ് മുത്തൂറ്റ് എഫ് എയിൽ വീഡിയോ അനലിസ്റ്റാലും അവർ പ്രവർത്തിച്ചിട്ടുണ്ട്. റിലയൻസ് ഡെവലപ്മെൻറ് ലീഗിൽ മുത്തൂറ്റ് കളിച്ചപ്പോൾ അഞ്ജിത ആയിരുന്നു ടീമിൻറെ അനലിസ്റ്റ്‌. ഇപ്പോൾ ഗോകുലം സീനിയർ വനിതാ ടീമിനൊപ്പം പ്രവർത്തിക്കാൻ ആയാണ് അഞ്ജിത കരാർ ഒപ്പുവെച്ചത്.

Exit mobile version