Picsart 25 06 11 21 05 47 839

എഞ്ചൽ ഗോമസ് ഫ്രീ ട്രാൻസ്ഫറിൽ മാഴ്സെയിലേക്ക്


ഇംഗ്ലണ്ട് ഇന്റർനാഷണൽ താരം എഞ്ചൽ ഗോമസ് ഒളിമ്പിക് ഡി മാഴ്സെയിലേക്ക്. മെഡിക്കൽ പൂർത്തിയാക്കാനും മൂന്ന് വർഷത്തെ കരാർ അന്തിമമാക്കാനും അദ്ദേഹം നഗരത്തിലെത്തിയതായി RMC സ്പോർട്ടിന്റെ ഫാബ്രിസ് ഹോക്കിൻസ് റിപ്പോർട്ട് ചെയ്തു.


24 വയസ്സുകാരനായ ഈ മിഡ്ഫീൽഡർ ലില്ലെയിൽ നിന്നാണ് മാഴ്സയിലേക്ക് വരുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഗോമസിനായി വെസ്റ്റ് ഹാം യുണൈറ്റഡ്, ടോട്ടൻഹാം ഹോട്ട്സ്പർ ഉൾപ്പെടെയുള്ള നിരവധി പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ നിന്ന് ഓഫർ ഉണ്ടായിരുന്നു. എന്നാൽ റോബർട്ടോ ഡി സെർബിയുടെ മാഴ്സെയ്‌ലെ പ്രോജക്റ്റിൽ ചേരാൻ അദ്ദേഹം തീരുമാനിച്ചു.


Exit mobile version