Picsart 25 03 16 18 12 41 590

ഒനാനയ്ക്ക് പരിക്ക്, ഇന്ന് ലെസ്റ്റർ സിറ്റിക്ക് എതിരെ കളിച്ചേക്കില്ല

ഇന്ന് രാത്രി ലെസ്റ്റർ സിറ്റിക്കെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പ്രീമിയർ ലീഗ് പോരാട്ടത്തിന് മുന്നോടിയായി യുണൈറ്റഡിന് തിരിച്ചടി. അവരുടെ ഗോൾ കീപ്പർ ആന്ദ്രെ ഒനാനയ്ക്ക് പരിക്കേറ്റിരിക്കുകയാണ്. ഒനാനയ്ക്ക് കളിക്കാൻ കഴിയുന്നില്ലെങ്കിൽ അക്കാദമി ഗോൾകീപ്പർമാരായ ഡെർമോട്ട് മീയെയോ എലിഹ് ഹാരിസണെയോ യുണൈറ്റഡ് ഇറക്കേണ്ടി വരും.

ബാക്കപ്പ് ഗോൾകീപ്പർമാരായ ബയിൻദിറും ടോം ഹീറ്റണും പരിക്കുകൾ കാരണം പുറത്താണ്. 2023-ൽ ഇൻ്റർ മിലാനിൽ നിന്ന് ചേർന്നതിനുശേഷം യുണൈറ്റഡിൻ്റെ 66 പ്രീമിയർ ലീഗ് മത്സരങ്ങളും കളിച്ച ഒനാന ഇതുവരെ പരിക്ക് കാരണം ഒരു മത്സരം നഷ്ടപ്പെടുത്തിയിട്ടില്ല.

Exit mobile version