നാളെ അനസിന്റെ ആരാധകർ കലൂരിൽ ആഘോഷമായി എത്തും

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശബ്ദല്ലാതെ കലൂരിൽ വേറെ ഒരു ടീമിന്റേയും ശബ്ദം സാധാരണ കേൾക്കാറില്ല. എന്നാൽ നാളെ വേറെരു ശബ്ദം കൂടെ കേട്ടേക്കും. കാരണം നാളെ കേരളത്തിന്റെ പ്രിയപ്പെട്ട അനസ് എടത്തൊടിക കേരളത്തിന് എതിരെ ജംഷദ്പൂർ ജേഴ്സിയിൽ ഇറങ്ങും. അതുകൊണ്ട് തന്നെ പതിവു പോലെ അനസിന്റെ ആരാധകർ ഫ്ലക്സും ബാന്നറുകളും ആർപ്പുവിളികളുമായി നാളെ കലൂരിൽ എത്തും.

കഴിഞ്ഞ സീസണുകളിൽ അനസ് ഡെൽഹി ഡൈനാമോസിന് കളിച്ചപ്പോഴും അനസിന്റെ ആരാധകർ കലൂരിൽ എത്തിയിരുന്നു. കഴിഞ്ഞ സീസണിൽ ബസ്സുകളിലാണ് മലപ്പുറത്ത് നിന്ന് അനസിന് പിന്തുണയുമായി ആൾക്കാർ എത്തിയത്. ഇത്തവണ അനസിനെ പിന്തുണയ്ക്കുന്ന ആരാധകരുടെ എണ്ണം പതിവിലും കൂടുമെന്നാണ് സൂചനകൾ. യാത്രയ്ക്കായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് എന്നാണ് അനസിന്റെ ആരാധകർ നൽകുന്ന സൂചന.

ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ വരെ അനസിന്റെ ആരാധകർ സഞ്ചരിക്കാറുണ്ട്. ഇവരിൽ ഭൂരിഭാഗവും ബ്ലാസ്റ്റേഴ്സ് ഫാൻസ് തന്നെയാണ് എന്നതാണ് കൗതുകം. ബ്ലാസ്റ്റേഴ്സ് ജയിക്കുന്നതിൽ അവർ സന്തോഷിക്കും എങ്കിലും അനസിനു വേണ്ടി ആയിരിക്കും മത്സരത്തിലുട നീളം അവർ ആർപ്പു വിളിക്കുക.

അനസ് കേരളത്തിനെതിരെ കളിക്കുന്ന അവസാന സീസണാകട്ടെ ഇതെന്ന കേരളത്തിന്റെ പൊതുവായ മനസ്സിനൊപ്പം തന്നെയാണ് ഈ അനസനിന്റെ ആരാധകരും. കേരളത്തിനു വേണ്ടി കളിക്കണമെന്ന ആഗ്രഹം അനസും നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial