അനസ് എടത്തൊടികയ്ക്ക് വിലക്കും ഒരു ലക്ഷം രൂപ പിഴയും

സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ എഫ് സി ഗോവയും ജംഷദ്പൂർ എഫ് സിയും തമ്മിൽ നടന്ന മത്സരത്തിനിടെ ഉടലെടുത്ത കയ്യാംകളിക്ക് എ ഐ എഫ് എഫിന്റെ വക കൂടുതൽ നടപടികൾ. എഫ് സി ഗോവയ്ക്ക് അന്ന് ഒരു ഗോൾ നിഷേധിച്ചതിനെ തുടർന്നുണ്ടായ ടണൽ സംഘട്ടനത്തിൽ ആറു താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയിരുന്നു. ആ താരങ്ങൾക്കും ഒപ്പം ജംഷദ്പൂരിന്റെ ഗോൾകീപ്പിംഗ് കോച്ചിനും എതിരെയാണ് ഇപ്പോൾ നടപടികൾ വന്നിരിക്കുന്നത്.

അനസ് എടത്തൊടിക, സുബ്രതാ പോൾ, കെർവൻസ് ബെൽഫോർട്ട് എന്നീ ജംഷദ്പൂർ താരങ്ങൾക്കും റോബേർട്ട് എന്ന ജംഷദ്പൂരിന്റെ ഗോൾ കീപ്പിംഗ് കോച്ചിനും , സെർജി ജസ്റ്റെ, ബ്രൂണോ, ബ്രാണ്ടൻ ഫെർണാണ്ടസ് എന്നെ ഗോവ താരങ്ങൾക്കും രണ്ടു മത്സരങ്ങളിൽ നിന്ന് വിലക്കാണ് വിധിച്ചിരിക്കുന്നത്. ചുവപ്പ് കാർഡിന് കിട്ടുന്ന സ്വാഭാവിക സസ്പെൻഷനു പുറമെ ആകും ഈ രണ്ടു മത്സരങ്ങളിലെ വിലക്ക്.

ഇതുകൂടാതെ അനസ് എടത്തൊടികയ്ക്കും ഗോൾകീപ്പിംഗ് കോച്ച് റോബേർട്ട് ആൻഡ്രുവിനും ഒരു ലക്ഷം രൂപ പിഴയും ഉണ്ട്. ഇരുവരും എതിർതാരങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതിനും സസ്പെൻഷൻ സ്വീകരിക്കാൻ അനസ് തയ്യാറാകാത്തതിനും ആണ് ഈ ഒരു ലക്ഷം രൂപയുടെ പിഴ. പിഴ ഏഴു ദിവസം കൊണ്ട് അടയ്ക്കണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫീല്‍ഡിംഗ് മികവില്‍ നൈറ്റ് റൈഡേഴ്സിനെ തളച്ച് സണ്‍റൈസേഴ്സ്
Next articleകമലേഷ് നാഗര്‍കോടിക്ക് പകരം പ്രസീദ് കൃഷ്ണ