അനസ് ആണ് ഗുരു എന്ന് ആഷിഖ് കുരുണിയൻ

ഇന്ത്യൻ ക്യാമ്പിൽ ആദ്യമായി എത്തിയ യുവ മലയാളി താരം ആഷിഖ് കുരുണിയൻ തന്റെ കരിയറിൽ അനസ് എടത്തൊടികയ്ക്ക് ഉള്ള പ്രധാന്യം വലുതാണെന്ന് പറഞ്ഞു. ഇന്ത്യൻ ക്യാമ്പിൽ ഒപ്പമുള്ള അനസ് എടത്തൊടിക എന്റെ മൂത്ത സഹോദരനെ പോലെയാണെന്നും അനസാണ് തനിക്ക് വഴികാട്ടുന്നത് എന്നും പറഞ്ഞു. ക്യാമ്പിൽ ഉൾപ്പെടെ തന്റെ തെറ്റുകൾ ചൂണ്ടിക്കാനും പ്രചോദിപ്പിക്കാനും അനസ് എപ്പോഴും ഉണ്ടാകുമെന്നും പൂനെ സിറ്റി അറ്റാക്കിംഗ് താരമായ 20കാരൻ പറയുന്നു.

അനസിന്റെ തന്റെ കരിയറിൽ വലിയ സ്വാധീനം ഉണ്ടെന്നും കുരുണിയൻ പറയുന്നു. ഇന്നത്തെ ഫുട്ബോളിൽ ഒന്നിലധികം പൊസിഷനിൽ കളിക്കാൻ കഴിയണമെന്നും എന്നാലെ കൂടു അവസരങ്ങൾ തേടി എത്തുകയുള്ളൂ എന്നും കുരുണിയൻ കൂട്ടിച്ചേർത്തു. അനസ് മാത്രമല്ല സന്ദേശ് ജിങ്കനും സുനിൽ ഛേത്രിയുമൊക്കെ എപ്പോഴും സഹായത്തിന് ഉണ്ടാകുമെന്നും ഇതിൽ സന്തോഷമുണ്ടെന്നും യുവതാരം പറയുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെങ്ങർ യുഗത്തിന് ശേഷം ഉനൈ എമെറി ആഴ്‌സണലിനെ പരിശീലിപ്പിക്കും
Next articleഹോം അഡ്വാന്റേജും സ്പിന്‍ കരുത്തിനെയും ആശ്രയിച്ച് കൊല്‍ക്കത്ത, അട്ടിമറി സാധ്യതകള്‍ തേടി രാജസ്ഥാന്‍