യുവ പ്രതീക്ഷ അനന്ദു മുരളി കേരള ബ്ലാസ്റ്റേഴ്സിൽ

- Advertisement -

തൃശ്ശൂരുകാരൻ യുവ മിഡ്ഫീൽഡർ അനന്ദു മുരളി കേരള ബ്ലാസ്റ്റേഴ്സിൽ. ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിലേക്കാണ് അനന്ദു മുരളി എത്തിരിക്കുന്നത്. സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് അനന്ദു മുരളി. തൃശ്ശൂർ ഒല്ലൂർ സ്വദേശിയാണ്.

തൃശ്ശൂർ റെഡ് സ്റ്റാർ അക്കാദമിയിലൂടെ വളർന്ന താരമാണ് അനന്ദു. കേരളത്തെ സന്തോഷ് ട്രോഫിയിൽ അല്ലാതെ വിവിധ ഏജ് കാറ്റഗറികളിലും അനന്ദു മുരലി പ്രതിനിധീകരിച്ചിട്ടുണ്ട്. 2013ൽ ബജാജ് അലയസിന്റെ ട്രയൽസിൽ കഴിവ് തെളിയിച്ച താരം ബയേൺ മ്യൂണിക്കിൽ പരിശീലനം നടത്താൻ അവസരം നേടിയിരുന്നു.

ഇന്ത്യയുടെ ജൂനിയർ ക്യാമ്പിലും അനന്ദു മുമ്പ് ഉണ്ടായിരുന്നു. ചെന്നൈ ലീഗിലും അവസാനം ഗോകുലം എഫ് സിക്കു വേണ്ടിയും അനന്ദു ബൂട്ട് കെട്ടിയിട്ടുണ്ട്. മറ്റന്നാൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾ ആരംഭിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement