
അയാക്സിന്റെ വിഖ്യാതമായ ആംസ്റ്റർഡാം അരീന ഇനി പുതിയ പേരിൽ അറിയപ്പെടും. ഫുട്ബോൾ ഇതിഹാസം യോഹാൻ ക്രൈഫിന്റെ ഓർമ്മക്കായി ഇനിമുതൽ സ്റ്റേഡിയം യോഹാൻ ക്രൈഫ് അരീന എന്ന പേരിലാവും അറിയപ്പെടുക. 2018-2019 സീസൺ മുതലാണ് മാറ്റം വരിക.
നെതർലൻഡ്, ബാഴ്സലോണ ടീമുകളുടെ ഇതിഹാസമായ ക്രൈഫ് 2016 ലാണ് ക്യാൻസർ മൂലം മരണത്തിന് കീഴടങ്ങിയത്. ടോട്ടൽ ഫുട്ബോളിന്റർ വക്താക്കൾ നെതർലൻഡ് ലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ച കളിക്കാരനാണ് ക്രൈഫ്. അയാക്സ് അകാദമിയിലൂടെ വളർന്ന ക്രൈഫ് ക്ലബ്ബിന് ലോകത്താകമാനം ഉണ്ടാക്കിയ പേരിനും പ്രശസ്തിക്കും ഉള്ള ആദരമായാണ് അയാക്സ് തങ്ങളുടെ ഗ്രൗണ്ടിന് ക്രൈഫിന്റെ പേര് നൽകാൻ തീരുമാനിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial