
ഈസ്റ്റ് ബംഗാൾ ആരാധകർക്ക് സന്തോഷിക്കാം. അവരുടെ ഏറ്റവും മികച്ച താരമായ മഹ്മുദ് ആമ്ന ഇന്ന് ഈസ്റ്റ് ബംഗാളുമായി പുതിയ കരാർ ഒപ്പിടും. നിരവധി ഐ എസ് എൽ ക്ലബുകൾ വൻ ഓഫറുകളുമായി എത്തിയിട്ടും അതൊക്കെ തഴഞ്ഞാണ് ഈ സിറിയൻ മിഡ്ഫീൽഡർ ഈസ്റ്റ് ബംഗാളിൽ തുടരാൻ തീരുമാനിച്ചത്. രണ്ട് വർഷത്തേക്കാകും ആമ്നയുടെ പുതിയ കരാർ.
കഴിഞ്ഞ സീസണിൽ ഐസോൾ എഫ് സിയുടെ താരമായിരുന്ന ആമ്നയെ കോച്ച് ഖാലിദ് ജമീൽ തന്റെ കൂടെ ഈസ്റ്റ് ബംഗാളിലേക്ക് കൊണ്ടുവരികയായിരുന്നു. ഈസ്റ്റ് ബംഗാൾ ആരാധകർക്ക് ഒരു കിരീടം നേടിക്കൊടുക്കലാണ് ലക്ഷ്യം എന്നും അതു പൂർത്തിയാക്കാതെ ക്ലബ് വിടില്ല എന്നുമാണ് ആമ്ന പുതിയ കരാർ ഒപ്പിടുന്നതിനെ കുറിച്ച് പറഞ്ഞത്.
ഐ എസ് ലെ ക്ലബായ എടികെ കൊൽക്കത്തയും ഒപ്പം ഈസ്റ്റ് ബംഗാൾ വൈരികളായ മോഹൻ ബഗാനും ആമ്നയ്ക്ക് ഓഫറുമായി എത്തിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial