Picsart 23 05 09 12 14 15 230

അമീർ റഹ്മാനിക്ക് നാപോളിയിൽ പുതിയ കരാർ

നാപോളി അവരുടെ പ്രധാന സെന്റർ ബാക്കായ അമീർ റഹ്മാനിയുടെ കരാർ പുതുക്കി. 2028 വരെ നീട്ടാനുള്ള ഓപ്‌ഷനോടെ 2027 വരെ കരാർ ആണ് നാപോളിയിൽ താരം ഇന്നലെ ഒപ്പുവെച്ചത്. ടീമിന്റെ സമീപകാല നല്ല പ്രകടനങ്ങളുടെ അവിഭാജ്യ ഘടകമാണ് ഈ സെന്റർ ബാക്ക്. പ്രത്യേകിച്ചും അവരുടെ സീരി എ കിരീടത്തിൽ വലൊയ പങ്ക് റഹ്മാനിക്ക് ഉണ്ട്. ഈ കരാറോടെ, നാപോളിക്ക് വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഒരു ആശങ്ക ഒഴിഞ്ഞെന്നു പറയാം. നാപോളി താരങ്ങൾക്ക് ആയി പല ഓഫറുകളും യൂറോപ്പൊലെ വൻ ക്ലബുകളിൽ നിന്ന് വരുന്നുണ്ട്.

29കാരനായ കൊസോവോ ഇന്റർനാഷണൽ 2020ൽ ഹെല്ലസ് വെറോണയിൽ നിന്ന് ആണ് നാപ്പോളിയിൽ ചേർന്നത്‌. അതിനുശേഷം ക്ലബ്ബിനായി 100ൽ അധികം മത്സരങ്ങൾ കളിച്ചു. പുതിയ കരാറിൽ പ്രതിവർഷം 2.5 മില്യൺ യൂറോ താരത്തിന് വേതനമായി ലഭിക്കും.

Exit mobile version