Picsart 24 08 01 09 21 36 907

അമദിന്റെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീസീസണിൽ വിജയം

പ്രീസീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് ക്ലബായ റയൽ ബെറ്റിസിനെ പരാജയപ്പെടുത്തി. ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. വലതു വിങ്ങിൽ അമദ് ഡിയാലോ നടത്തിയ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കരുത്തായത്.

ഇന്ന് 15ആം മിനുട്ടിൽ ലൊസാഡയിലൂടെ ബെറ്റിസ് ആണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ തൊട്ടടുത്ത മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ കളിയിലേക്ക് തിരികെവരാൻ യുണൈറ്റഡിനായി. അമദ് ആണ് ഒരു മികച്ച റണ്ണിലൂടെ പെനാൾട്ടി നേടിയത്. കിട്ടിയ പെനാൾട്ടി റാഷ്ഫോർഡ് ലക്ഷ്യത്തിൽ എത്തിച്ചു.

24ആം മിനുട്ടിൽ മനോഹരമായ ഫിനിഷിലൂടെ അമദ് യുണൈറ്റഡിന് ലീഡും നൽകി. ലെഫ്റ്റ് ബാക്കായ അമാസിന്റെ ക്രോസിൽ നിന്നായിരുന്നു അമദിന്റെ ഗോൾ. 31ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് കസെമിറോ കൂടെ ഗോൾ നേടിയതോടെ യുണൈറ്റഡിന്റെ സ്കോർ 3-1 എന്നായി. രണ്ടാം പകുതിയിൽ ഡിയേഗോ യൊറെന്റെയിലൂടെ ഒരു ഗോൾ ബെറ്റിസ് മടക്കി എങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല.

Exit mobile version