Picsart 23 12 08 09 40 50 835

അമദ് ദിയാലോ തിരികെയെത്തുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം അമദ് ദിയാലോ ഉടൻ തന്നെ കളത്തിലേക്ക് തിരികെയെത്തും. താരം പൂർണ്ണ ഫിറ്റ്നസിലേക്ക് തിരികെയെത്തി എന്ന് ക്ലബ് അറിയിച്ചു. അടുത്ത മത്സരങ്ങൾ മുതൽ അമദ് മാച്ച് സ്ക്വാഡിൽ ഉണ്ടായേക്കും. മുട്ടിനേറ്റ പരിക്ക് കാരണം അമദ് ദീർഘകാലമായി വിശ്രമത്തിൽ ആയിരുന്നു. പ്രീ സീസണിൽ ആഴ്സണലിന് എതിരായ ഒരു മത്സരത്തിൽ ആയിരുന്നു അമദിന് പരിക്കേറ്റത്.

കഴിഞ്ഞ സീസണിൽ സണ്ടർലാൻഡിൽ ലോണിൽ കളിച്ച അമാദ് ദിയാലോ അവിടെ അത്ഭുതങ്ങൾ കാണിച്ചിരുന്നു. രണ്ട് വർഷം മുമ്പ് അറ്റലാന്റയിൽ നിന്ന് ആയിരുന്നു താരം യുണൈറ്റഡ് ക്ലബ്ബിൽ ചേർന്നത്. അമദ് വരുന്നത് യുണൈറ്റഡിന് വലതു വിങ്ങിൽ കൂടുതൽ ഓപ്ഷനുകൾ നൽകും. ഇപ്പോൾ ആന്റണിയും പെലിസ്ട്രിയും ആണ് യുണൈറ്റഡിന്റെ ഇടതു വിങ്ങിലെ ഓപ്ഷനുകൾ. അമദ് കഴിവ് തെളിയിക്കുക ആണെങ്കിൽ ടെൻ ഹാഗ് താരത്തിന് കൂടുതൽ അവസരങ്ങൾ വിങ്ങുകളിൽ നൽകിയേക്കും.

Exit mobile version