ഇന്ന് ഐവറി കോസ്റ്റിന്റെ താരമായി മാറിയത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീനേജ് താരമായ അമദ് ദിയാലോ ആണ്. ഇന്ന് സൗഹൃദ മത്സരത്തിൽ ബുക്രിന ഫസോയെ നേരിടുക ആയിരുന്ന ഐവറി കോസ്റ്റിന് വേണ്ടി 97ആം മിനുട്ടിൽ വിജയ ഗോൾ നേടാൻ യുവതാരം അമദിനായി. സ്കോർ 1-1 എന്നിൽ നിൽക്കെ കിട്ടിയ ഫ്രീകിക്ക് എടുത്ത താരം തന്റെ ഇടം കാലു കൊണ്ട് മനോഹരമായ ഒരു കിക്കിലൂടെ പന്ത് വലയിലേക്ക് എത്തിക്കുകയായിരുന്നു.
തുടക്കത്തിൽ 16ആം മിനുട്ടിൽ ലസിനോ ട്രയോരെ നേടിയ ഗോളിൽ ബുക്രിന ഫോസൊ ആയിരുന്നു ലീഡ് എടുത്തത്. കളിയുടെ 72ആം മിനുട്ട് വരെ ആ ലീഡ് തുടർന്നു. സംഗരെ ആണ് സമനില ഗോളുമായി ഐവറി കോസ്റ്റിന്റെ രക്ഷയ്ക്ക് എത്തിയത്. അതിനു ശേഷം അമദ് വിജയ ഗോളും നേടി. ഇനി ജൂൺ 12ന് ഘാനക്ക് എതിരെയാണ് ഐവറി കോസ്റ്റിന്റെ സൗഹൃദ മത്സരം.
https://twitter.com/ManUnitedZone_/status/1401255462050357249?s=19