മങ്കടയിൽ ബേസ് പെരുമ്പാവൂരിന് വിജയം

- Advertisement -

ആറാം ദിവസം മങ്കടയിൽ ബേസ് പെരുമ്പാവൂരിന്റെ ഭാഗ്യ ദിവസമായി. അമിസാദ് അൽ മിൻഹാൽ വളാഞ്ചേരി സീസണിലെ ആദ്യ പരാജയം രുചിക്കാൻ നറുക്കെടുപ്പ് വേണ്ടി വന്നു. 2-2 എന്ന സ്കോറിന് നിശ്ചിത സമയം അവസാനിച്ച മത്സരത്തിൽ പെനാൾട്ടിയിലും രണ്ടു ടീമുകളെയും വേർതിരിക്കാൻ കഴിയാത്തതിനാൽ നറുക്കിലൂടെ ബേസ് പെരുമ്പാവൂരിനെ വിജയികളായി പ്രഖ്യാപിച്ചു.

വെള്ളയും നീലയും ജേഴ്സി അണിഞ്ഞെത്തിയ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരി പരിചയസമ്പത്തുള്ള ശക്തമായ നിരയെയായിരുന്നു ഗ്രൗണ്ടിൽ ഇറക്കിയത്. പക്ഷെ അതിന്റെ ആധിപത്യം ഗ്രൗണ്ടിൽ കാണിക്കാൻ അൽ മിൻഹാലിനായില്ല. വളാഞ്ചേരി ഗോൾ കീപ്പർ നസീബിനെ കീഴ്പ്പെടുത്തി ബേസ് പെരുമ്പാവൂരാണ് ആദ്യം വലകുലുക്കിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപേ തകർപ്പനൊരു ലോങ് റേഞ്ചറിലൂടെ ബക്കി അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.

picsart_11-21-02-14-43

രണ്ടാം പകുതിയിൽ ഇത്തിരി ഭേദപ്പെട്ട പ്രകടനം അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയുടേതായിരുന്നു എങ്കിലും ലീഡെടുത്തത് ബേസ് പെരുമ്പാവൂർ ആയിരുന്നു. സുനീറും റെയിൽവേ താരം റഫീക്കും ബൂട്ടുകെട്ടി വിളയാടിയ ബേസ് പെരുമ്പാവൂർ ടീമിനെതിരെ ലക്ഷ്യം കണ്ടെത്താൻ അൽ മിൻഹാൽ വളാഞ്ചേരി വിയർപ്പൊഴുക്കേണ്ടി വന്നു. നിരവധി അവസരങ്ങൾ ഫോർച്യൂൺ പാഴാക്കിയപ്പോൾ സാക്ഷാൽ ബാപ്പുവിന്റെ കരുത്തൻ ഹെഡർ വേണ്ടി വന്നു അൽ മിൻഹാൽ വളാഞ്ചേരിയെ രക്ഷിക്കാൻ.

നിശ്ചിത സമയത്ത് തുല്യ ശക്തികളായി കളിച്ച ഇരുടീമുകളിൽ വിജയികളാരെന്ന് പെനാൾട്ടിയിലും തീരുമാനിക്കാനായില്ല. അവസാനം ടോസിൽ ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ ബേസ് പെരുമ്പാവൂർ വിജയിക്കുകയായിരുന്നു. ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ബേസ് പെരുമ്പാവൂർ നിറം മങ്ങി സീസൺ തുടങ്ങിയ ടൗൺ ടീം അരീക്കോടിനെ നേരിടും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement