അലിക്ക് പരിക്ക്, ഇംഗ്ലണ്ട് ടീമിൽ രണ്ട് മാറ്റങ്ങൾ

ടോട്ടൻഹാം താരം ഡെലി അലിക്ക് പരിക്ക്. താരം ഇംഗ്ലണ്ടിന്റെ അടുത്ത മത്സരത്തിൽ പങ്കെടുക്കില്ല. പരിക്ക് ഗുരുതരമല്ല എങ്കിലും കരുതൽ നടപടിയായി താരത്തെ ടോട്ടൻഹാം ക്ലബിലേക്ക് തിരിച്ചയച്ചു. മസിൽ സ്ട്രെയിനാണ് പരിക്കായി ഇംഗ്ലണ്ട് ടീം അറിയിച്ചിട്ടുള്ളത്. സ്വിറ്റ്സർലാന്റിനെയാണ് ഇംഗ്ലണ്ട് അടുത്ത മത്സരത്തിൽ നേരിടേണ്ടത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലൂക് ഷോയും അടുത്ത മത്സരത്തിൽ ഉണ്ടാകില്ല. ലൂക് ഷോയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ഷോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും മടങ്ങി. പകരം രണ്ട് ലെസ്റ്റർ സിറ്റി യുവതാരങ്ങളെ ഇംഗ്ലണ്ട് ടീമിലേക്ക് എത്തിച്ചിട്ടുണ്ട്. ലെസ്റ്ററിന്റെ ബെൻ ചില്വെലും, ഗ്രേയുമാണ് സൗത്ഗേറ്റിന്റെ ടീമിലേക്ക് എത്തിയത്.

Exit mobile version