Picsart 24 05 18 00 45 35 545

മോശം പെരുമാറ്റം, യുവന്റസ് പരിശീലകൻ അലെഗ്രിയെ പുറത്താക്കി

ബുധനാഴ്ച അറ്റലാൻ്റയ്‌ക്കെതിരായ കോപ്പ ഇറ്റാലിയ ഫൈനലിനിടെ മോശമായി പെരുമാറിയതിന് യുവന്റസ് മാനേജർ മാസിമിലിയാനോ അല്ലെഗ്രിയെ പുറത്താക്കി‌. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ മാച്ച് ഒഫീഷ്യൽസിന് എതിരെ അലെഗ്രി പൊട്ടിത്തെറിച്ചിരുന്നു. ഇതാണ് നടപടിക്ക് കാരണം എന്ന് ക്ലബ് അറിയിച്ചു.

ഫൈനലിലെ പ്രവർത്തികൾ ക്ലബ്ബിൻ്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്തതണ് എന്ന് യുവൻ്റസ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒരു പ്രസ്താവന ഇറക്കി. അലെഗ്രിയുടെ യുവന്റസിലെ രണ്ടാം വരവിന് ഇതോടെ അവസാനമായി.

2014 ൽ ആദ്യൻ യുവൻ്റസിൻ്റെ മാനേജരായി പ്രവർത്തിച്ചപ്പോൾ അല്ലെഗ്രി തുടർച്ചയായി 5 സീസണുകളിൽ സീരി എ കിരീടം നേടിയിരുന്നു‌. റിപ്പോർട്ടുകൾ പ്രകാരം യുവൻ്റസ് ബൊലോഗ്ന മാനേജർ തിയാഗോ മോട്ടയെ ആകും പകരക്കാരനായി എത്തിക്കുക.

Exit mobile version