Site icon Fanport

20 മില്യൺ സൗദി ഓഫർ നിരസിച്ച് അലെഗ്രി

മാക്‌സ് അല്ലെഗ്രി യുവന്റസിനൊപ്പം തന്നെ തുടരും. അൽ-ഹിലാൽ ഓഫർ ചെയ്ത 20 മില്യൺ യൂറോ വേതനം നൽകുന്ന ഓഫർ അലെഗ്രി നിരസിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സൗദി അറേബ്യയിലെയും ഖത്തറിലെയും ക്ലബ്ബുകൾ അല്ലെഗ്രിയെ കൊണ്ടുവരാൻ ശ്രമം നടത്തുന്നതായി ഏതാനും ആഴ്ചകളായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സ്റ്റീവം ജെറാഡിനെ പോലെ ഇപ്പോൾ അലെഗ്രിയും സൗദിയിലേക്ക് പോവേണ്ട എന്ന് തീരുമാനിക്കുക ആയിരുന്നു.

അലെഗ്രി 23 06 26 12 23 42 517

2025 ജൂൺ വരെ പ്രതിവർഷം 20 മില്യൺ യൂറോ വേതനം നൽകുന്ന കരാർ ആയിരുന്നു അൽ-ഹിലാൽ അലെഗ്രിക്ക് മുന്നിൽ വെച്ചത്. അൽ നസറും അലെഗ്രിയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും അൽ നസർ ഔദ്യോഗികമായി ഓഫർ സമർപ്പിച്ചിരുന്നില്ല.

ഇപ്പോൾ അലെഗ്രി യുവന്റസിൽ തന്റെ രണ്ടാം സ്പെല്ലിൽ ആണ്. ആദ്യം 2014 മുതൽ 2019 വരെ അലെഗ്രി യുവന്റസിന് ഒപ്പം ഉണ്ടാവുകയും ഏറെ കിരീടങ്ങൾ നേടുജയും ചെയ്തിരുന്നു.

Exit mobile version