യൂറോപ്പിൽ ടോപ് സ്കോററാകുന്ന ആദ്യ ഏഷ്യക്കാരനായി ഇറാനിന്റെ അലിറസ

- Advertisement -

ഡച്ച് ഫുട്ബോൾ ക്ലബായ AZ അൽക്മാർ താരം അലിറസ ജഹൻബക്ഷ് ചരിത്രം എഴുതിയിരിക്കുകയാണ്. യൂറോപ്പിൽ ഒരു ലീഗിൽ ടോപ് സ്കോററായി സീസൺ അവസാനിപ്പിക്കുന്ന ആദ്യ ഏഷ്യൻ താരം എന്ന റെക്കോർഡ്. ഡച്ച് ലീഗ് അവസാനിച്ചപ്പോൾ 21 ഗോളുകളുമായാണ് ഈ ഇറാനിയൻ വിങ്ങർ ഡച്ച് ലീഗിൽ സീസൺ അവസാനിപ്പിച്ചത്. അവസാന മത്സരത്തിലെ ഹാട്രിക്കാണ് ജഹൻബക്ഷിന് 19 ഗോളുകളുള്ള ജോൺസണെ മറികടക്കാൻ സഹായകമായത്.

33 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ അടിച്ച അലിറസ 12 അസിസ്റ്റുകളും ടീമിന് നൽകിയിട്ടുണ്ട്. സീസണിൽ മൂന്നാം സ്ഥാനത്താണ് അൽക്മാർ ഫിനിഷ് ചെയ്തത്. അവസാന 10 സീസണുകളിൽ ഇത് മൂന്നാം തവണ മാത്രമാണ് ഒരു അൽക്മാർ താരം സീസണിലെ ടോപ്പ് സ്കോറർ ആകുന്നത്.

ഈ 24കാരന് വേണ്ടി ലിവർപൂൾ അടക്കമുള്ള ഇംഗ്ലീഷ് ക്ലബുകൾ രംഗത്തുണ്ടെന്നാണ് വിവരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement