അലക്സ് സാൻഡ്രോയ്ക്കും പരിക്ക്, ഇസ്മായിലി ബ്രസീൽ ടീമിൽ

ബ്രസീൽ ടീമിൽ വീണ്ടും പരിക്ക് കാരണം മാറ്റം. ഡിഫൻഡർ ഫിലിപ്പെ ലൂയീസിന്റെ പരിക്ക് കാരണം ടീമിൽ എത്തിയ യുവന്റസ് താര അലക്സ് സാൻഡ്രോയും ഇപ്പോൾ പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. ഫിലപ്പെ ലൂയിസിന്റെ അസാന്നിദ്ധ്യം മുതലാക്കി ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടംപിടിക്കാമെന്ന അലക്സ് സാൻഡ്രോയുടെ ആഗ്രഹത്തിന് തിരിച്ചടിയായി ഈ പരിക്ക്.

അലക്സ് സാൻഡ്രോയ്ക്ക് പകരം ഇസ്മായിലി ഗോൺസാല്വസിനെ ആണ് ടിറ്റെ ഇപ്പോൾ ടീമിലേക്ക് എടുത്തിരിക്കുന്നത്. ഉക്രേനിയൻ ക്ലബായ ഷക്തറിന്റെ ലെഫ്റ്റ് ബാക്കാണ് അലക്സ് സാൻഡ്രോ. 23ആം തീയതി റഷ്യക്കെതിരെ ആണ് ബ്രസീലിന്റെ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആഷ്ടണ്‍ അഗര്‍ ടി20 ബ്ലാസ്റ്റില്‍ കളിക്കും, മിഡില്‍സെക്സുമായി കരാറൊപ്പിട്ടു
Next articleബുക്ക് മൈ ഷോ രാജസ്ഥാന്‍ റോയല്‍സിന്റെ ടിക്കറ്റിംഗ് പാര്‍ട്ണര്‍